അയാള്‍ സഭയുടെ കുട്ടി, തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

അയാള്‍ സഭയുടെ കുട്ടി, തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ചും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ പിന്തുണച്ചും ചലച്ചിത്ര താരം ഹരീഷ് പേരടി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് സഭയുടെ കുട്ടിയാണെന്ന് ഹരീഷ് പേരടി വിമര്‍ശിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം മതങ്ങളിലേക്ക് പടരുമെന്നും പ്രസംഗങ്ങള്‍ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങുമെന്നും ഹരീഷ് പേരടി പരിഹസിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ജോ ജോസഫ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ചിത്രം പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം.

തൃക്കാക്കരയില്‍ എല്‍.ഡി.എഫ് മതത്തെ ഉപയോഗിച്ചുകൊണ്ടുള്ള വര്‍ഗീയതയുടെ പക്ഷമാവുകയാണ്. എന്നാല്‍, പിടിയോടുള്ള സ്‌നേഹം കൊണ്ട യുഡിഎഫ് സ്ഥാനാര്‍ഥി് ഉമ യഥാര്‍ത്ഥ ഹൃദയപക്ഷമാകുന്നുവെന്ന് ഹരീഷ് പേരടി കുറിച്ചു. നടിയെ ആക്രമിച്ച കേസില്‍ പിടി തോമസ് ഇല്ലായിരുന്നുവെങ്കില്‍ ഒരു അതിജീവിത പോലും ഉണ്ടാവില്ലായിരുന്നു. കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്നാണ് അറിയാനുള്ളതെന്നും ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

അയാൾ സഭയുടെ കുട്ടിയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് പടരും. പ്രസംഗത്തിൽ ഞങ്ങൾ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും.. തൃക്കാക്കരയിൽ LDF മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വർഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോൾ..സഭയുടെ തീരുമാനങ്ങൾക്കുമുന്നിൽ പലപ്പോഴും എതിർപക്ഷമായ പി.ടി യോടുള്ള സ്നേഹം കൊണ്ട് ഉമ UDFന്റെ സ്ഥാനാർത്ഥിയാകുമ്പോൾ അത് യഥാർത്ഥ ഹൃദയപക്ഷമാകുന്നു... എന്തിനേറെ..നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല... നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് മാത്രം...

Related Stories

No stories found.
logo
The Cue
www.thecue.in