പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബു അമ്മയിലുണ്ടാകും;ഷമ്മി തിലകന്‍ കോമഡി സമിതിക്ക് മുന്നിലും, പരിഹസിച്ച് ഹരീഷ് പേരടി

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബു അമ്മയിലുണ്ടാകും;ഷമ്മി തിലകന്‍ കോമഡി സമിതിക്ക് മുന്നിലും, പരിഹസിച്ച് ഹരീഷ് പേരടി

ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബുവിനെ സംരക്ഷിക്കുന്ന വിധത്തിലുള്ള നിലപാട് സ്വീകരിക്കുന്ന അഭിനേതാക്കളുടെ സംഘടനയായ അമ്മയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. രാജ്യം പാസ്‌പോര്‍ട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് അമ്മയില്‍ മെമ്പര്‍ഷിപ്പുണ്ടാകുമെന്ന് ഹരീഷ് പേരടി പറഞ്ഞു.

അതേസമയം മീറ്റിങ്ങ് മൊബൈലില്‍ ചിത്രീകരിച്ച ഷമ്മി തിലകന്‍ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്ക് മുന്നില്‍ ഹാജരായെ പറ്റൂ എന്നും ഹരീഷ് പേരടി. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തമാണ് അമ്മയുടേതെന്നും ഹരീഷ് പേരടി പരിഹസിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകള്‍

രാജ്യം പാസ്‌പോര്‍ട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യില്‍ മെമ്പര്‍ഷിപ്പുണ്ടാകും...പക്ഷെ മീറ്റിംങ്ങ് മൊബൈലില്‍ ചിത്രികരിച്ച ഷമ്മി തിലകന്‍ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നില്‍ ഹാജരായെ പറ്റു...കാരണം അച്ചടക്കമില്ലാതെ ഞങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല....A.M.M.A ഡാ...സംഘടന..ഡാ..ഇത് മക്കളെ രണ്ട് തട്ടില്‍ നിര്‍ത്തുന്നതല്ല..തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തമാണ്... ഈ സംഘടനയെ ഞങ്ങള്‍ വിളിക്കുന്ന പേര് അമ്മയെന്നാണ്..പേറ്റുനോവറിഞ്ഞവരും വളര്‍ത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക..

Related Stories

No stories found.
logo
The Cue
www.thecue.in