കൊളംബിയയില്‍ ആദ്യ ഇടത് പ്രസിഡന്റായി ഗസ്താവോ പെട്രോ, വൈസ് പ്രസിഡന്റ് ആയി കറുത്ത വര്‍ഗക്കാരി ഫ്രാന്‍സിയ മാര്‍ക്വേസ്

കൊളംബിയയില്‍ ആദ്യ ഇടത് പ്രസിഡന്റായി ഗസ്താവോ പെട്രോ, വൈസ് പ്രസിഡന്റ് ആയി കറുത്ത വര്‍ഗക്കാരി ഫ്രാന്‍സിയ മാര്‍ക്വേസ്

ദക്ഷിണ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ആദ്യത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേല്‍ക്കും. മുന്‍ വിമത ഗറില്ല പോരാളിയായ ഗസ്താവോ പെട്രോ ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

റോഡോള്‍ഫോ ഹെര്‍ണാണ്ടസിനെ 50.47 ശതമാനം വോട്ടുകള്‍ക്കാണ് പെട്രോ പരാജയപ്പെടുത്തിയത്.

നിലവില്‍ സെനറ്ററും ബോഗോട്ടയുടെ മുന്‍ മേയറുമായിരുന്നു പെട്രോ. കൊളംബിയയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാ പ്രതിപക്ഷ അംഗങ്ങളെയും പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് സ്വാഗതം ചെയ്യുന്നതായി വിജയത്തിന് ശേഷമുള്ള പ്രസംഗത്തില്‍ പെട്രോ പറഞ്ഞു.

വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുക കറുത്ത വര്‍ഗക്കാരിയായ ഫ്രാന്‍സിയ മാര്‍ക്വേസ് ആണ്. ആഫ്രോ കൊളംബിയന്‍ വംശജയാണ് മാര്‍ക്വേസ്. കൊളംബിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് കറുത്തവര്‍ഗക്കാരി വൈസ് പ്രസിഡന്റ് ആകുന്നത്. 40 കാരിയായ ഫ്രാന്‍സിയ മാര്‍ക്വേസ് പരിസ്ഥിതി ആക്ടിവിസ്റ്റ് കൂടിയാണ്.

അതേസമയം തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തോല്‍വി സമ്മതിക്കുന്നതായി ഹെര്‍ണാണ്ടസ് പറഞ്ഞു.

'തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു. ഈ തീരുമാനം എല്ലാവര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' എന്നാണ് ഹെര്‍ണാണ്ടസ് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in