'ബോറിസ് ജോണ്‍സണ്‍ കാണരുത്'; അഹമ്മദാബാദില്‍ ചേരികള്‍ തുണികെട്ടി മറച്ചു

'ബോറിസ് ജോണ്‍സണ്‍ കാണരുത്'; അഹമ്മദാബാദില്‍ ചേരികള്‍ തുണികെട്ടി മറച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഗുജറാത്തില്‍ ചേരികള്‍ തുണികെട്ടി മറച്ചു. സബര്‍മതി ആശ്രമത്തിന് അടുത്തുള്ള ചേരികളാണ് അധികൃതര്‍ തുണി കെട്ടി മറച്ചത്.

നേരത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ചേരികള്‍ തുണികെട്ടി മറച്ചത് വലിയ വിവാദമായിരുന്നു.

ആശ്രമത്തിലേക്കുള്ള വഴി മുഴുവന്‍ വെള്ള തുണി ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. എക്കണോമിക് ടൈംസിലെ മാധ്യമ പ്രവര്‍ത്തകനാണ് ചേരികള്‍ തുണി ഉപയോഗിച്ച് മറച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഗുജറാത്തില്‍ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വലിയ സ്വീകരണമാണ് ഒരുക്കിയത്. നഗരത്തില്‍ ഉടനീളം അദ്ദേഹത്തെ സ്വാഗതം ചെയ്ത് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിലെത്തിയ അദ്ദേഹം അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ കണ്ടു. ഗാന്ധി ആശ്രമവും ഗുജറാത്ത് ബയോടെക്‌നോളജി യൂണിവേഴ്‌സിറ്റിയും അദ്ദേഹം സന്ദര്‍ശിച്ചു. വഡോധരയ്ക്ക് അടുത്തുള്ള ജെ.സി.ബി കമ്പനി സന്ദര്‍ശിച്ച ബോറിസ് ജോണ്‍സണ്‍ ജെ.സി.ബിയില്‍ ഓടി കയറുന്ന ദൃശ്യങ്ങള്‍ വൈറലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in