'മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ലേഖനം'; ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

'മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ലേഖനം'; ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന് ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയ്‌സ് ഓഫ് ദ നേഷന്‍ എന്ന ന്യൂസ് പോര്‍ട്ടലിന്റെ ന്യൂസ് എഡിറ്റര്‍ ധാവല്‍ പാട്ടേലിനെതിരെയാണ് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിയെ മാറ്റാന്‍ ബിജെപി തയ്യാറായാല്‍ നന്നാകുമെന്ന് പറയുന്നതായിരുന്നു ലേഖനം. കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യയെ കുറിച്ചും ലേഖനത്തില്‍ വിമര്‍ശനമുണ്ടായിരുന്നു. മെയ് 7നാണ് ലേഖനം പ്രസിദ്ധീകരിച്ചത്.

പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, മാധ്യമപ്രവര്‍ത്തകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തിയും, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരവുമാണ് കേസ്. മെയ് 11നാണ് ധാവല്‍ പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലേഖനം അടിസ്ഥാനരഹിതമാണെന്നും, ഇത്തരമൊരു മഹാമാരിയുടെ സമയത്ത് ആളുകളില്‍ ഭയമുണ്ടാക്കുന്നതാണ് ലേഖനമെന്നും എഫ്‌ഐആറില്‍ പറയുന്നു.

'മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ലേഖനം'; ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്
കൊവിഡ്: പകര്‍ച്ചവ്യാധികളുടെ ചരിത്രത്തില്‍ നിന്ന് പഠിക്കാനുള്ളത്

ഫെയ്‌സ് ഓഫ് ദ നേഷനില്‍ ലേഖനം പ്രതിദ്ധീകരിച്ചതിന് പിന്നാലെ, ഗുജറാത്തിലെ മറ്റ് മാധ്യമങ്ങളും ഇതിന്റെ ഫോളോഅപ്പ് വാര്‍ത്ത നല്‍കിയിരുന്നുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് വാര്‍ത്ത നിഷേധിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in