വിവാഹേതര ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല; പോലീസുകാരനെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ട് ഗുജറാത്ത് ഹൈക്കോടതി

വിവാഹേതര ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല; പോലീസുകാരനെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ട് ഗുജറാത്ത് ഹൈക്കോടതി

വിവാഹേതര ബന്ധത്തിന്റെ പേരില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഗുജറാത്ത് ഹൈക്കോടതി. സമൂഹത്തിന് മുന്നില്‍ വിവാഹേതര ബന്ധം സദാചാര വിരുദ്ധമായ കാര്യമായിരിക്കാം. സര്‍വീസ് ചട്ടപ്രകാരം നടപടിയെടുക്കാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പോലീസുകാരന്‍ അച്ചടക്കം പാലിക്കേണ്ട സേനയുടെ ഭാഗമാണെങ്കിലും വിവാഹേതര ബന്ധം വ്യക്തിപരമായ വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസുകാരനെതിരായ നടപടി റദ്ദാക്കുകയും സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ട 2013 മുതലുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ് സംഗീത വിശേന്‍ ഉത്തരവിട്ടു. ഫെബ്രുവരി എട്ടിനാണ് ഉത്തരവിട്ടത്.

കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പോലീസുകാരന് വിധവയുമായി സൗഹൃദമുണ്ടായിരുന്നു. ഇതിന്റെ പേരിലായിരുന്നു നടപടി നേരിട്ടത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ചൂഷണം നേരിട്ടിട്ടില്ലെന്നും സ്ത്രീ കോടതിയെ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in