യോഗിക്ക് അപ്രതീക്ഷിത തിരിച്ചടി, യുപി മന്ത്രി സമാജ്‌വാദി പാര്‍ട്ടിയില്‍, കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു

യോഗിക്ക് അപ്രതീക്ഷിത തിരിച്ചടി, യുപി മന്ത്രി സമാജ്‌വാദി പാര്‍ട്ടിയില്‍, കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. മന്ത്രി സ്വാമി പ്രസാദ് മൗര്യ ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.

താന്‍ ആദിത്യനാഥ് മന്ത്രി സഭയില്‍ ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ വലിയ അടിച്ചമര്‍ത്തലകുളാണ് ദളിതുകള്‍ക്കും ഒബിസിക്കാര്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും തൊഴിലില്ലാത്തവര്‍ക്കും നേരിടേണ്ടിവരുന്നതെന്നും അതുകൊണ്ടാണ് താന്‍ രാജി വെക്കുന്നതെന്നുമാണ് സ്വാമി പ്രസാദ് മൗര്യ രാജിക്കത്തില്‍ പറയുന്നത്.

സ്വാമി പ്രസാദ് മൗര്യ ബിജെപിയില്‍ ചേര്‍ന്നതായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് പ്രഖ്യാപിച്ചത്. അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് മറ്റു രണ്ട് എം.എല്‍.എയും രാജി വെച്ചിട്ടുണ്ട്. എം.എല്‍.എ റോഷന്‍ ലാല്‍ വര്‍മയും ബ്രിജേഷ് കുമാര്‍ പ്രജാപതി, ഭഗവതി സാഗറുമാണ് രാജിവെച്ചത്. ഇരുവരും എസ്.പിയില്‍ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മൗര്യക്കൊപ്പം കൂടുതല്‍ മന്ത്രിമാരും എം.എല്‍.എമാരും എസ്.പിയിലേക്ക് എത്തുമെന്നാണ് സൂചന. ശക്തമായ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ നടക്കുന്നത്. കൊവിഡ് കൈകാര്യം ചെയ്തതിലെ അവ്യക്തത, കോവിഡ് മരണങ്ങളിലെ കൃത്യതയില്ലായ്മ, ഹാത്രാസ് കൂട്ടബലാത്സംഗ കേസ് തുടങ്ങി നിരവധി പ്രതിസന്ധികളാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വരിക. അതേസമയം ഇത്തവണ സര്‍ക്കാര്‍ ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് മുന്‍ മുഖ്യമന്ത്രികൂടിയായിരുന്ന അഖിലേഷ് യാദവ്.

The Cue
www.thecue.in