കള്ളപ്പണ ഇടപാട് പരാതി : പി.ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കള്ളപ്പണ ഇടപാട് പരാതി : പി.ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി.ടി തോമസ് എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇടപ്പള്ളി ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവിറങ്ങിയിരിക്കുന്നത്. പി.ടി തോമസിന്റെ സാന്നിധ്യത്തില്‍ കള്ളപ്പണം നല്‍കിയെന്നാണ് ആരോപണം.

കള്ളപ്പണ ഇടപാട് പരാതി : പി.ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
സരിതയ്ക്ക് ഒരു ലക്ഷം പിഴയിട്ട് സുപ്രീം കോടതി, രാഹുലിനെതിരായ ഹര്‍ജി തള്ളി

ഇക്കാര്യത്തില്‍ പി.ടി തോമസിനുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് പരാതികള്‍ ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്. അദ്ദേഹത്തിനെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും അനുമതി നല്‍കിയിരുന്നു. ഇടപ്പള്ളി അഞ്ചുമനയില്‍ വസ്തുഇടപാടിന് പി.ടി തോമസ് മധ്യസ്ഥനായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

80 ലക്ഷം രൂപ വില നിശ്ചയിച്ചായിരുന്നു ഇടപാട്. പണം കൈമാറിയത് പി.ടി തോമസിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നാണ് ആരോപണം. അല്‍പ്പസമയത്തിനകം ഈ പണം ആദായനികുതി വിഭാഗം പിടിച്ചെടുത്തിരുന്നു. ആദായ നികുതി ചട്ടത്തിലെ സെക്ഷന്‍ 269 എസ്ടി പ്രകാരം രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ ചെക്ക് മുഖേനയോ അക്കൗണ്ട് ട്രാന്‍സ്ഫറിലൂടെയോ ആയിരിക്കണം.

Govt Ordered Vigilance probe Against PT Thomas MLA

Related Stories

No stories found.
logo
The Cue
www.thecue.in