വാക്‌സിന്‍ ചെലവും സാമ്പത്തിക പ്രതിസന്ധിയും നേരിടാന്‍ 'കൊവിഡ് സെസ്'; നീക്കവുമായി കേന്ദ്രം

വാക്‌സിന്‍ ചെലവും സാമ്പത്തിക പ്രതിസന്ധിയും നേരിടാന്‍ 'കൊവിഡ് സെസ്'; നീക്കവുമായി കേന്ദ്രം

വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ കൊവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വാക്‌സിന്‍ അടക്കമുള്ള അധിക ചെലവും നേരിടാനാണ് നീക്കമെന്നാണ് വിശദീകരണം. ഫെബ്രുവരി 1ന് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും.

ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കാകും അധിക നികുതി ചുമത്തുക എന്നും റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച നിര്‍ദേശം ചര്‍ച്ച ചെയ്തതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്രോളിയം, എക്‌സൈസ്, കസ്റ്റംസ് തീരുവകള്‍ക്ക് മേല്‍ കൊവിഡ് സെസ് ഏര്‍പ്പെടുത്തുക എന്ന ആലോചനയും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

Govt May Impose Covid-19 Cess

Related Stories

No stories found.
logo
The Cue
www.thecue.in