തൊഴില്‍സമയം നിശ്ചയിക്കും; വര്‍ക്ക് ഫ്രം ഹോമിന് ചട്ടം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

തൊഴില്‍സമയം നിശ്ചയിക്കും; വര്‍ക്ക് ഫ്രം ഹോമിന് ചട്ടം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

വര്‍ക്ക് ഫ്രം ഹോമിന് നിയമസാധുത ലഭിക്കുന്നതിന് ചട്ടം കൊണ്ടുവരുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു. പോര്‍ച്ചുഗല്‍ മാതൃകയില്‍ ചട്ടം കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

തൊഴില്‍ സമയം നിശ്ചയിച്ചും ഇലക്ട്രിസിറ്റി, ഇന്റര്‍നെറ്റ് എന്നിവയ്ക്ക് വരുന്ന ചെലവിന് പ്രത്യേക തുക അനുവദിച്ചും വര്‍ക്ക് ഫ്രം ഹോമിന് ചട്ടം രൂപീകരിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ഗൗരവമായി കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് അവസാനിച്ചാലും വര്‍ക്ക് ഫ്രം ഹോം രീതി തുടര്‍ന്നേക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രത്തിന്റെ നീക്കം.

കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ലോകമാകെ വര്‍ക്ക് ഫ്രം ഹോം എന്ന തൊഴില്‍ രീതി വ്യാപകമായത്. നിലവില്‍ വര്‍ക്ക് ഫ്രം ഹോമില്‍ ജീവനക്കാര്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും എന്നാണ് പ്രധാനമായും ഉയര്‍ന്നിട്ടുള്ള വിഷയം.

ജനുവരിയില്‍ സേവനമേഖലയില്‍ വര്‍ക്ക് ഫ്രം ഹോം സ്ഥിരമായി നടപ്പാക്കുന്നതിന്റെ സാധ്യത തേടാന്‍ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ സമയം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ജീവനക്കാരും തൊഴിലുടമയും ധാരണയിലെത്തി ഇത് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in