പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഒന്നര ലക്ഷം പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്, പണം ഉദ്യോഗസ്ഥ നല്‍കണം

പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഒന്നര ലക്ഷം പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്, പണം ഉദ്യോഗസ്ഥ നല്‍കണം

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. തുക പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കി നല്‍കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

150,000 രൂപ പെണ്‍കുട്ടിക്ക് നല്‍കാന്‍ ആയിരുന്നു കോടതി ഉത്തരവ്. പെണ്‍കുട്ടിയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

കോടതി ചെലവായ 25,000 രൂപയും ഉദ്യോഗസ്ഥയായ രജിതയില്‍ നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ആറ്റിങ്ങലില്‍ വെച്ച് കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ പിശോധനയ്ക്ക് വിധേയരാക്കിയത്.

സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.

സാക്ഷിമൊഴികളില്‍ കുട്ടികരയുന്നു എന്ന് വ്യക്തമാണ്. സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാവൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

പിങ്ക് പൊലീസ് മോശമായി പെരുമാറിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഡിസംബര്‍ 15ന് കേസ് പരിഗണിച്ചപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. എത്ര പണം നല്‍കുമെന്ന കാര്യത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

കുട്ടിയുടെ മൗലിക അവകാശം ലംഘിക്കപ്പെട്ടിട്ടില്ല. പൊലീസുകാര്‍ ചെയ്ത തെറ്റിന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. അതില്‍ കൂടുതല്‍ ശിക്ഷ നല്‍കാന്‍ കഴിയില്ല. പെണ്‍കുട്ടിക്ക് വേണമെങ്കില്‍ നഷ്ടപരിഹാരം തേടി സിവില്‍ കോടതിയെ സമീപിക്കാം തുടങ്ങിയ വാദങ്ങളാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in