കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കും; ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ അടക്കുമെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍

കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കും; ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ അടക്കുമെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍

കെ.എസ്.ആര്‍.ടി.സി പുനഃസംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍. കെ.എസ്.ആര്‍.ടി.സിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാക്കും. അതുവരെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടക്കുമെന്നും ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്നത്

കെ.എസ്.ആര്‍.ടി.സിയെ ഒരു മിനിമം സബ്‌സിഡിയുടെ അടിസ്ഥാനത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാക്കുംവിധം പുനഃസംഘടിപ്പിക്കും. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഉറപ്പുവരുത്തും.

കുടിശ്ശികളെല്ലാം തീര്‍ക്കും. കെ.എസ്.ആര്‍.ടി.സി സ്വയംപര്യാപ്തമാകുംവരെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടക്കും.

മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണം നടപ്പാക്കും. സുശീല്‍ഖന്ന കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in