സ്വര്‍ണക്കടത്ത് : നിര്‍മലയുമായി കൂടിക്കാഴ്ച നടത്തി വി മുരളീധരന്‍ ; 'സ്വര്‍ണം' പോസ്റ്റുമായി ബിജെപി ദേശീയ വക്താവ്

സ്വര്‍ണക്കടത്ത് : നിര്‍മലയുമായി കൂടിക്കാഴ്ച നടത്തി വി മുരളീധരന്‍ ; 'സ്വര്‍ണം' പോസ്റ്റുമായി ബിജെപി ദേശീയ വക്താവ്

ഡിപ്ലൊമാറ്റിക് ബാഗേജ് മുഖേനയുളള സ്വര്‍ണക്കടത്തില്‍ രാഷ്ട്രീയ വിവാദവും മുറുകുമ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നിര്‍ണായക ചര്‍ച്ചകള്‍. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് കര്‍ശനമായി നിരീക്ഷിക്കുന്നതായും വിവരമുണ്ട്. കസ്റ്റംസ് അന്വേഷണത്തിന്റെ പോക്ക് വിലയിരുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സിയെ നിയോഗിക്കുന്ന കാര്യം കേന്ദ്രം തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്ത് ആര്‍ക്കുവേണ്ടിയാണ്, ആരാണ് നടത്തിയത് എന്നൊക്കെ വ്യക്തമാകേണ്ടതുണ്ട്. കസ്റ്റംസിന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ അധികാരമില്ല.

സ്വര്‍ണക്കടത്ത് : നിര്‍മലയുമായി കൂടിക്കാഴ്ച നടത്തി വി മുരളീധരന്‍ ; 'സ്വര്‍ണം' പോസ്റ്റുമായി ബിജെപി ദേശീയ വക്താവ്
സ്വര്‍ണക്കടത്ത് ; സിബിഐ സംഘം കൊച്ചി കസ്റ്റംസ് ഓഫീസില്‍

സ്വര്‍ണക്കടത്തിന് ഭീകരവാദ ബന്ധമുണ്ടെങ്കില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടേക്കും. അഴിമതി കേസ് ആയി പരിഗണിക്കുകയാണെങ്കില്‍ സിബിഐ അന്വേഷണവുമായിരിക്കും. കേസില്‍ രണ്ട് യുഎഇ പൗരന്‍മാരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇക്കാര്യം കസ്റ്റംസ് വിഭാഗം കേന്ദ്രസര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്. യുഎഇയും സമാന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബിജെപി ദേശീയ നേതൃത്വം പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സ്വര്‍ണ്ണക്കടത്ത് രാഷ്ട്രീയ ആയുധമാക്കുകയാണ്. ഇത് തെളിയിക്കുന്ന പോസ്റ്റുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്വപ്‌ന സുരേഷിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് 'സ്വര്‍ണം' എന്ന് സംബിത് ട്വീറ്റ് ചെയ്യുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in