ഗാന്ധി ഘാതകന്റെ ജന്മവാര്‍ഷികം ആഘോഷിച്ച് ഹിന്ദു മഹാസഭ, ഗോഡ്‌സെക്കായി പ്രത്യേക പൂജ

ഗാന്ധി ഘാതകന്റെ ജന്മവാര്‍ഷികം ആഘോഷിച്ച് ഹിന്ദു മഹാസഭ, ഗോഡ്‌സെക്കായി പ്രത്യേക പൂജ

മഹാത്മാ ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്‌സെയുടെ ജന്മവാര്‍ഷികം ആഘോഷിച്ച് ഹിന്ദുമഹാസഭ. ഗോഡ്‌സെയുടെ ചിത്രത്തിന് മുന്നില്‍ 111 വിളക്കുകള്‍ തെളിയിച്ചാണ്, 111-ാം ജന്മവാര്‍ഷികം ഹിന്ദുമഹാസഭ ആഘോഷിച്ചത്. ഗ്വാളിയാറിലെ ഓഫീസില്‍ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരദ്വാജിന്റെ നേതൃത്വത്തില്‍ ഒത്തുകൂടിയ പ്രവര്‍ത്തകരായിരുന്നു വിളക്കുകള്‍ തെയിയിച്ചത്. ഗോഡ്‌സെയ്ക്കായി പ്രത്യേക പൂജയും നടത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹിന്ദുമഹാസഭയുടെ മുവ്വായിരത്തോളം പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ ഗോഡ്‌സെയ്ക്കായി വിളക്കുകള്‍ തെളിയിച്ചുവെന്ന് ജയ്‌വീര്‍ ഭരദ്വാജ് പറഞ്ഞു. ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹിയുടെ ഓര്‍മ്മ പുതുക്കലായിരുന്നു ഇത്, ഓഫീസിലും വീടുകളിലും സാമൂഹ്യ അകലം പാലിച്ച് കൊണ്ടാണ് ആഘോഷങ്ങള്‍ നടന്നത്. ചൊവ്വാഴ്ച ഗ്വാളിയാറിലൂടെ കടന്ന് പോയ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭ്യമാക്കിയതായും ഭരദ്വാജ് പറഞ്ഞു.

ഗാന്ധി ഘാതകന്റെ ജന്മവാര്‍ഷികം ആഘോഷിച്ച് ഹിന്ദു മഹാസഭ, ഗോഡ്‌സെക്കായി പ്രത്യേക പൂജ
‘എഫ്‌ഐആര്‍ റദ്ദാക്കില്ല,സിബിഐ അന്വേഷണവുമില്ല’; അര്‍ണബിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി 

അതേസമയം ഇത്തരമൊരു ആഘോഷം നടന്നതിന്റെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഗ്വാളിയാര്‍ ജില്ലാ കളക്ടര്‍ കൗശലേന്ദ്ര വിക്രം സിങ് അറിയിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും, ഗോഡ്‌സെയുടെ ജന്മവാര്‍ഷികം ആഘോഷിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in