'വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ തയ്യാറാകണമായിരുന്നു'; കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കെ സുധാകരന്‍

'വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ തയ്യാറാകണമായിരുന്നു'; കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കെ സുധാകരന്‍

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ജി 23 നേതാക്കളെ ഉള്‍ക്കൊളളാന്‍ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കള്‍. അവര്‍ പറയുന്നതിലെ കാര്യങ്ങള്‍ ഉള്‍ക്കൊളളാന്‍ നേതൃത്വം തയ്യാറാകണമായിരുന്നു. അവരുമായി നേതൃത്വം നല്ല ബന്ധം തുടരണമായിരുന്നു എന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.

ഗാന്ധി കുടുംബത്തോട് താന്‍ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും കെ.സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉറപ്പായ അവസ്ഥയാണ്. ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത് അശോക് ഗെഹ്ലോട്ടിനെ പ്രസിഡന്റാക്കാന്‍ ആണ്. എതിരാളിയായി ശശി തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലുള്ളവര്‍ മനസാക്ഷി വോട്ട് ചെയ്യട്ടെ എന്നും കെ.സുധാകരന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിക്കുവേണ്ടിയും വോട്ടുപിടിക്കാന്‍ കെ.പി.സി.സി ഇറങ്ങില്ലെന്നും മത്സരമുണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണമാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in