ഇന്ധനവില ഇന്നും കൂട്ടി; ഒരുമാസത്തിനിടെ ഡീസലിന് കൂടിയത് 9 രൂപ, പെട്രോളിന് 8 രൂപ

ഇന്ധനവില ഇന്നും കൂട്ടി; ഒരുമാസത്തിനിടെ ഡീസലിന് കൂടിയത് 9 രൂപ, പെട്രോളിന് 8 രൂപ

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തനിടെ പെട്രോളിന് 7.92 രൂപയും, ഡീസലിന് 8.95 രൂപയുമാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 111.55 രൂപയും ഡീസലിന് 105.25 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.30 രൂപയും ഡീസലിന് 103.17 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 109.44 രൂപയും, ഡീസലിന് 103.31 രൂപയുമായും വര്‍ധിച്ചു.

രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍. എണ്ണ വിപണന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കുന്നത്. പുതിയ വില എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ പ്രാബല്യത്തില്‍ വരും.