ഐഎസ്എല്‍ കാണാന്‍ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികള്‍ ബൈക്കപകടത്തില്‍ മരിച്ചു, ഒരാള്‍ ഹൈദരാബാദ് എഫ്‌സി കളിക്കാരന്റെ ബന്ധു

ഐഎസ്എല്‍ കാണാന്‍ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികള്‍ ബൈക്കപകടത്തില്‍ മരിച്ചു, ഒരാള്‍ ഹൈദരാബാദ് എഫ്‌സി കളിക്കാരന്റെ ബന്ധു

ഐ.എസ്.എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോയ മലപ്പുറം ഒതുക്കല്‍ സ്വദേശികളായ സുഹൃത്തുക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു. ഒതുക്കല്‍ ചെറുകുന്ന് സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് കാസര്‍ഗോഡ് ഉദുമയില്‍വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.

ഇവര്‍ സഞ്ചരിച്ച ബുള്ളറ്റും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 5.30ന് ഉദുമയ്ക്ക് സമീപം പള്ളത്താണ് അപകടം.

ഹൈദരാബാദ് എഫ്.സിയ്ക്ക് വേണ്ടി കളിക്കുന്ന റബീഹിന്റെ പിതൃസഹോദരന്റെ മകനാണ് മരണപ്പെട്ട ഷില്‍. മൃതദേഹം കാസര്‍ഗോഡ് ഗവ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in