ഫ്രഞ്ച് ന്യൂ വേവ് സിനിമ: ഗൊദാർദ് മുതൽ ഗൊദാർദ് വരെ

ഫ്രഞ്ച് ന്യൂ വേവ് സിനിമ: ഗൊദാർദ് മുതൽ ഗൊദാർദ് വരെ

ഫ്രഞ്ച് സംവിധായകൻ ഗൊദാർദ് അന്തരിച്ചു. ഫ്രഞ്ച് ന്യൂ വേവ് സിനിമയെ നിർവചിച്ച സംവിധായകനായിരുന്നു ഗൊദാർദ്. 91 വയസിലാണ് ആന്തരിക്കുന്നത്.

'ബ്രത് ലെസ്സ്', 'കൺടെംപ്ട്' എന്നീ സിനിമകളിലൂടെ ലോക സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. അറുപതുകൾ ഗൊദാർദിന്റെ സുവർണ്ണ കാലമായി കണക്കാക്കപ്പെട്ടു.

വ്യവസ്ഥാപിത ഫ്രഞ്ച് സിനിമയുടെ വാർപ്പ് മാതൃകകളെല്ലാം തകർത്ത് ന്യൂ വേവ് സിനിമയ്ക്ക് വഴിവെട്ടുകയായിരുന്നു ഗൊദാർദ്. കൈകളിൽ നിയന്ത്രിച്ചിരുന്ന ക്യാമറയിലൂടെയും ജമ്പ്കട്ടുകളിലൂടെയും അസ്തിത്വ ചോദ്യങ്ങൾ ഉൾപ്പെട്ട ഡയലോഗുകളിലൂടെയും സ്വന്തം വഴി ഗൊദാർദ് കണ്ടെത്തിയിരുന്നു.

ഗൊദാർദ് എല്ലാവരുടെയും വിഗ്രഹമല്ല. 2014 ൽ ക്യാൻ ചലച്ചിത്രമേളയിൽ വച്ച് സംവിധായകൻ സേവ്യർ ഡോളൻ ഗൊദാർദുമായി അവാർഡ് പങ്കുവച്ചുകൊണ്ട് പറഞ്ഞത് "ഗൊദാർദ് എന്റെ ഹീറോ അല്ല" എന്നാണ്.

1930 ഡിസംബർ 3 ന് ഒരു ഫ്രഞ്ച് സ്വിസ് കുടുംബത്തിലാണ് ഗൊദാർദ് ജനിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in