രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗിക ബന്ധം ഫ്രാന്‍സില്‍ ഇനിമുതല്‍ കുറ്റകരം

രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗിക ബന്ധം ഫ്രാന്‍സില്‍ ഇനിമുതല്‍ കുറ്റകരം

രക്തബന്ധത്തില്‍പ്പെട്ടവരുമായുള്ള ലൈംഗിക ബന്ധം ഫ്രാന്‍സില്‍ ഇനിമുതല്‍ കുറ്റകരം. ഇന്‍സെസ്റ്റ് ക്രിമിനല്‍ കുറ്റകൃത്യമാക്കുന്ന പുതിയ നിയമം രാജ്യത്ത് ഉടന്‍തന്നെ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പതിനെട്ട് വയസിന് മുകളിലുള്ള കുടുംബാംഗങ്ങളുമായുള്ള ലൈംഗികബന്ധം നിലവില്‍ ഫ്രാന്‍സില്‍ കുറ്റകരമല്ല. 1791 ലാണ് ഇന്‍സെസ്റ്റും മതനിന്ദയുമെല്ലാം ഫ്രാന്‍സില്‍ കുറ്റകരമല്ലാതാക്കിയത്.

പുതിയ നിയമ പ്രകാരം പ്രായപൂര്‍ത്തിയായവര്‍ ആയാലും രക്തബന്ധത്തില്‍പ്പെട്ടവരുമായുള്ള ലൈംഗിക ബന്ധം ഫ്രാന്‍സില്‍ കുറ്റകരമാകും. നേരത്തെ ഇത് ഫ്രാന്‍സില്‍ കുറ്റകരമായിരുന്നില്ല.

രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗികബന്ധത്തിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ചില്‍ഡ്രന്‍ അഡ്രിയേന്‍ ടാക്വെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. '' ഏത് പ്രായക്കാരായാലും അച്ഛനുമായോ മകനുമായോ മകളുമായോ ലൈംഗികബന്ധം പാടില്ല. പ്രായമോ സമ്മതമോ ഇതില്‍ പ്രശ്‌നമല്ല,'' എന്നാണ് അഡ്രിയേന്‍ ടാക്വെയുടെ പ്രതികരണം.നേരത്തെ ഫ്രാന്‍സില്‍ ഇന്‍സെസ്റ്റിലൂടെ ലൈംഗികാതിക്രമത്തിന് വിധേയരായ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത് വലിയ വിവാദങ്ങള്‍ തീര്‍ത്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in