ഇങ്ങനെയെങ്കില്‍ വാരിയന്‍കുന്നനൊക്കെ ഇവിടെ ഇറക്കാന്‍ കഴിയുമോ? ഈശോ വിവാദത്തില്‍ ഫാ.മാത്യു കിലുക്കന്‍

ഇങ്ങനെയെങ്കില്‍ വാരിയന്‍കുന്നനൊക്കെ ഇവിടെ ഇറക്കാന്‍ കഴിയുമോ? ഈശോ വിവാദത്തില്‍ ഫാ.മാത്യു കിലുക്കന്‍

കൊച്ചി: ഇറങ്ങാത്ത സിനിമയെക്കുറിച്ച് ഇത്ര ആധികാരികമായിട്ട് എങ്ങനെയാണ് ആളുകള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നതെന്ന് സത്യദീപം എഡിറ്റര്‍ ഫാ.മാത്യു കിലുക്കന്‍.നാദിര്‍ഷ ചിത്രം ഈശോ വിവാദത്തില്‍ ദ ക്യുവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മള്‍ ഭയപ്പെടേണ്ടത് കുറേ അച്ഛന്മാരുടെ പ്രതിഷേധത്തെയല്ല, കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന നിയമഭേദഗതിയെ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാ.മാത്യുകിലുക്കന്‍ പറഞ്ഞത്

വാര്‍ത്തയിന്മേലോ വസ്തുതയിന്മേലോ ഉള്ള പ്രതികരണമല്ല ഇപ്പോള്‍ നടക്കുന്നത്. പ്രതികരണത്തിന്മേലുള്ള പ്രതികരണമാണ് നടക്കുന്നത്. ഇറങ്ങാത്ത സിനിമയെക്കുറിച്ച് ഇത്ര ആധികാരികമായിട്ട് എങ്ങനെയാണ് ആളുകള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നത്.

നാദിര്‍ഷ പറഞ്ഞല്ലോ നിങ്ങള്‍ ഭയപ്പെടുന്നതൊന്നും ഇതിലില്ലെന്ന്. അങ്ങനെ പോലും അദ്ദേഹം പറയേണ്ട കാര്യമില്ല.

നമ്മള്‍ ഭയപ്പെടേണ്ടത് കുറേ അച്ഛന്മാരുടെ പ്രതിഷേധത്തെയല്ല. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന നിയമഭേദഗതികളെയാണ്. സെന്‍സര്‍ ബോര്‍ഡ് ഔദ്യോഗികമായി പുറത്തിറക്കുന്ന സിനിമകളെ വീണ്ടും വെട്ടിയും തിരുത്തിയും ഇറക്കാനുള്ള നിയമം കൊണ്ടു വന്നിരിക്കുകയല്ലേ. നമ്മള്‍ ശരിക്കും ഭയപ്പെണം.

നാളെ മുതല്‍ നല്ല സിനിമ ഇവിടെ ഇറങ്ങാന്‍ പോകുന്നില്ല. ഒരു ചരിത്ര സിനിമ നമ്മള്‍ക്ക് ഇറക്കാന്‍ കഴിയുമോ. വാരിയന്‍ കുന്നന്‍, ഇറങ്ങുമോ ആ പടം ഇവിടെ. എത്ര മോശമായി പോകുന്നു നമ്മുടെ സാംസ്‌കാരിക പരിസരം. ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്, ഫാ.മാത്യു കിലുക്കന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in