പി.സി. ജോര്‍ജ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം; നീക്കം തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്താനിരിക്കെ

പി.സി. ജോര്‍ജ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം; നീക്കം തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്താനിരിക്കെ

വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം. നാളെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാനിരിക്കെയാണ് ഹാജരാകാന്‍ ഫോര്‍ട്ട് പൊലീസ് നിര്‍ദേശം നല്‍കിയത്.

നാളെ രാവലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.നാളെ രാവലെ 11 മണിക്ക് ഫോര്‍ട്ട് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നിര്‍ദേശം.

വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച പി.സി. ജോര്‍ജ് ബി.ജെ.പിയുടെ പ്രചരണത്തിനായി നാളെ തൃക്കാക്കരയെത്തുമെന്ന് അറിയിച്ചിരുന്നു. തന്നെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രിക്കുള്ള മറുപടിയടക്കം നാളെ തൃക്കാക്കരയില്‍ വെച്ച് മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പി.സി. ജോര്‍ജിന്റെ പ്രായവും അസുഖവും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരത്ത് നടത്തിയ പ്രസംഗ കേസിലാണ് ജാമ്യം ലഭിച്ചത്. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യവും ലഭിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുത്, അങ്ങനെ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി പി.സി. ജോര്‍ജിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in