രക്ഷകരായി വീണ്ടും മത്സ്യത്തൊഴിലാളികള്‍; പത്തനംതിട്ടയിലേക്ക് കൊല്ലത്തുനിന്നും വള്ളങ്ങള്‍

രക്ഷകരായി വീണ്ടും മത്സ്യത്തൊഴിലാളികള്‍; പത്തനംതിട്ടയിലേക്ക് കൊല്ലത്തുനിന്നും വള്ളങ്ങള്‍

കനത്തമഴ കേരളത്തില്‍ പലയിടത്തും ദുരിതം വിതച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് വീണ്ടും മത്സ്യത്തൊഴിലാളികള്‍. കൊല്ലത്തുനിന്നും മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ വള്ളങ്ങള്‍ പത്തനംതിട്ടയിലേക്ക് എത്തി. ശനിയാഴ്ച രാത്രിയാണ് സംഘം പത്തനംതിട്ടയിലെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചത്.

ഏഴുവള്ളങ്ങളുമായാണ് ആദ്യ സംഘം എത്തിയത്. കൊല്ലം ജില്ലയിലെ വാടി, മൂദാക്കര, പോര്‍ട്ട് കൊല്ലം ഹാര്‍ബറുകളിലെ വള്ളങ്ങള്‍ രാത്രി 12 മണിയോടെ ലോറികളില്‍ കയറ്റി ദുരിതബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെട്ടു. അപകട സാഹചര്യം മുന്‍നിര്‍ത്തി, പത്തനംതിട്ട ജില്ലാകളക്ടര്‍ നടത്തിയ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളുമായി പുറപ്പെട്ടത്.

ജില്ലയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ആവശ്യമായ മുന്‍കരുതലും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനവും നടത്താനായി. എല്ലാ മേഖലകളില്‍ നിന്നും ദുരിത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ സഹായ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുകയാണെന്നും കൊല്ലം ജില്ലാ കളക്ടര്‍ അറിയിച്ചു.

രക്ഷകരായി വീണ്ടും മത്സ്യത്തൊഴിലാളികള്‍; പത്തനംതിട്ടയിലേക്ക് കൊല്ലത്തുനിന്നും വള്ളങ്ങള്‍
'യാത്രക്കാരുടെ ജീവന് ഭീഷണി', വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു
The Cue
www.thecue.in