'എല്ലാ വകുപ്പിലും വലിയ കാറുകള്‍ ആവശ്യമില്ല'; പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിയന്ത്രണവുമായി ധനമന്ത്രി

'എല്ലാ വകുപ്പിലും വലിയ കാറുകള്‍ ആവശ്യമില്ല'; പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിയന്ത്രണവുമായി ധനമന്ത്രി

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. എല്ലാവര്‍ക്കും വലിയ കാറുകളുടെ ആവശ്യമില്ല. സഞ്ചരിക്കുന്ന ദൂരം കൂടി പരിഗണിച്ച് മാത്രമേ ഇനി വാഹനങ്ങള്‍ അനുവദിക്കൂ. നിലവില്‍ എല്ലാവരും വലിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി തേടുന്ന നിലയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ രീതി അവസാനിപ്പിക്കും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കൊണ്ട് ധനവകുപ്പ് പ്രത്യേക ഉത്തരവ് ഉടന്‍ ഇറക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയെ കൈവിടില്ലെന്നും തുടര്‍ന്നും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ ധനകാര്യ മാനേജ്‌മെന്റില്‍ കെ.എസ്.ആര്‍.ടി.സി ശ്രദ്ധിക്കണം. നിലവില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ അപകടകരമായ നിലയില്‍ എത്തിയിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in