അബ്ദുറബ്ബിനെ വിമർശിക്കുവാൻ കാണിച്ച ഉത്സാഹം ലക്ഷദ്വീപ് വിഷയത്തിൽ ഇല്ലല്ലോ; മമ്മൂട്ടിയോട് ഫാത്തിമ തഹ്‌ലിയ

അബ്ദുറബ്ബിനെ വിമർശിക്കുവാൻ കാണിച്ച ഉത്സാഹം ലക്ഷദ്വീപ് വിഷയത്തിൽ ഇല്ലല്ലോ; മമ്മൂട്ടിയോട് ഫാത്തിമ തഹ്‌ലിയ

ലക്ഷദ്വീപ് വിഷയത്തിൽ നടൻ മമ്മൂട്ടി പ്രതികരിക്കാത്തതിൽ വിമർശിച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്‌ലിയ. മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമർശിക്കാൻ ശ്രീ. മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാൽ ലക്ഷദ്വീപിൽ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികൾ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു എന്നായിരുന്നു ഫാത്തിമ തഹ്‌ലിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

2015 ലാണ് ഫാത്തിമ തഹ്‌ലിയ സൂചിപ്പിച്ച നിലവിളക്ക് വിവാദം സംഭവിച്ചത് . ഉദ്ഘാടന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും ഒരു മതാചാരമല്ലെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിനോട് മമ്മൂട്ടി പറയുകയുണ്ടായി. മമ്മൂട്ടി വിളക്ക് കൊളുത്തിയ ശേഷം അബ്ദുറബ്ബിന് കൈമാറിയെങ്കിലും അദ്ദേഹം നിലവിളക്ക് കൊളുത്താന്‍ വിസമ്മതിക്കുകയായിരുന്നു.

വിളക്ക് കൊളുത്തുന്നത് ഏതെങ്കിലും മതത്തിന്റെ ആചാരമല്ലെന്നും ലീഗ് ഇത്തരം വിശ്വാസങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് അന്ന് മമ്മൂട്ടി പറഞ്ഞത്. താനും ഒരു മുസ്‍ലിം മതവിശ്വാസിയാണ്. മതാചാര പ്രകാരമാണ് ജീവിക്കുന്നത്. നോമ്പും എടുക്കുന്നുണ്ട്. പല ചടങ്ങുകളിലും വിളക്ക് കൊളുത്താറുണ്ട്. അതിലെന്താണ് പ്രശ്നമെന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in