റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി മാര്‍പാപ്പ 

റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി മാര്‍പാപ്പ 

കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി മാര്‍പാപ്പ. പ്രത്യേക അധികാരം ഉപയോഗിച്ചാണ് മാര്‍പാപ്പയുടെ നടപടി. വത്തിക്കാന്റെ അച്ചടക്കനടപടി റോബിനെ അറിയിക്കുകയും ചെയ്തു. മാനന്തവാടി രൂപതാധ്യക്ഷന്‍ റോബിനെ നേരത്തേ സസ്‌പെന്റ് ചെയ്തിരുന്നു. കൊട്ടിയൂര്‍ ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ഇയാളെ കോടതി 20 വര്‍ഷത്തെ കഠിനതടവിനാണ് ശിക്ഷിച്ചത്.

 റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി മാര്‍പാപ്പ 
രണ്ടാമതും തള്ളി ; പുറത്താക്കിയതില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ നിരാകരിച്ച് വത്തിക്കാന്‍

2016 ലായിരുന്നു കേസിന് ആസ്പദായ സംഭവം. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളി വികാരി ആയിരിക്കെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ രഹസ്യമായി അനാഥാലയത്തിലേക്ക് മാറ്റി. സംഭവം പുറത്തറിയാതിരിക്കാന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് പണം വാഗ്ദാനവും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയതോടെ 2017 ല്‍ ഇയാള്‍ അറസ്റ്റിലായി. ഡിഎന്‍എ പരിശോനയിലൂട കുട്ടി ഇയാളുടേതാണെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in