'ഞങ്ങള്‍ക്കുള്ള ഭക്ഷണം ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്', ചര്‍ച്ചയ്ക്കിടെ സര്‍ക്കാരിന്റെ ഭക്ഷണം സ്വീകരിക്കാതെ കര്‍ഷകര്‍

'ഞങ്ങള്‍ക്കുള്ള ഭക്ഷണം ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്', ചര്‍ച്ചയ്ക്കിടെ സര്‍ക്കാരിന്റെ ഭക്ഷണം സ്വീകരിക്കാതെ കര്‍ഷകര്‍
Published on

കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ കര്‍ഷക സംഘടനാ പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയ്ക്കിടെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭക്ഷണം സ്വീകരിക്കാതെ കര്‍ഷകര്‍. ഉച്ചഭക്ഷണ സമയത്ത് കര്‍ഷക നേതാക്കള്‍ക്കുള്ള ഭക്ഷണവുമായി ഒരു വണ്ടി പുറത്തുവന്നു. അതില്‍ വന്ന ഭക്ഷണമാണ് അവര്‍ കഴിച്ചത്. ചിലര്‍ മേശയ്ക്കരികിലിരുന്ന് കഴിച്ചപ്പോള്‍ മറ്റു ചിലര്‍ മുറിയിലെ ഒഴിഞ്ഞ കോണില്‍ നിലത്തിരുന്നാണ് ഭക്ഷണം കഴിച്ചത്.

'അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു. ഞങ്ങള്‍ അത് നിരസിച്ചു, ഞങ്ങള്‍ കൊണ്ടുപോയ ഭക്ഷണം കഴിച്ചു. ഞങ്ങള്‍ക്കൊപ്പമുള്ളവര്‍ നടുറോഡിലിരിക്കുമ്പോള്‍ എങ്ങനെയാണ് സര്‍ക്കാര്‍ വിളമ്പുന്ന ഭക്ഷണം ഞങ്ങള്‍ കഴിക്കുക', കര്‍ഷകര്‍ ചോദിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഞങ്ങള്‍ക്കുള്ള ഭക്ഷണം ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്', ചര്‍ച്ചയ്ക്കിടെ സര്‍ക്കാരിന്റെ ഭക്ഷണം സ്വീകരിക്കാതെ കര്‍ഷകര്‍
ബിജെപിയില്‍ നിന്നെത്തിയ ഇന്റലക്ച്വല്‍ ചീഫിനെ പാര്‍ട്ടിയുടെ മുഖ്യ ചുമതലക്കാരനാക്കി രജനികാന്ത്

വിദ്യാഭവനിലേക്ക് ആംബുലന്‍സിലായിരുന്നു കര്‍ഷകര്‍ക്കുള്ള ഭക്ഷണമെത്തിച്ചത്. ആദ്യത്തെ ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ചായയ്ക്കുള്ള ക്ഷണവും കര്‍ഷകര്‍ നിരസിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in