അഭിപ്രായം പറയുന്നതിന് മുമ്പ് വസ്തുതകള്‍ കണ്ടെത്തണം; കര്‍ഷക സമരത്തില്‍ സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

അഭിപ്രായം പറയുന്നതിന് മുമ്പ് വസ്തുതകള്‍ കണ്ടെത്തണം; കര്‍ഷക സമരത്തില്‍ സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ എന്താണെന്ന് മനസിലാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചെറിയ വിഭാഗം കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സെന്‍സേഷണലിസ്റ്റ് ഹാഷ് ടാഗുകളും കമന്‌റുകളും സെലിബ്രിറ്റികള്‍ ഏറ്റെടുക്കുന്നത് ഉത്തരവാദിത്തപരമല്ല. ഇന്ത്യയുടെ ജനാധിപത്യ ധാര്‍മ്മികതയുടെയും രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ഷക പ്രതിഷേധത്തെ കാണേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് സ്റ്റാര്‍ റിഹാന ട്വീറ്റ് ചെയ്തതോടെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്.യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പിന്തുണച്ച് എത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗും പിന്തുണച്ചിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്ഢ്യം എന്നാണ് ഗ്രേറ്റ ട്വീറ്റ് ചെയ്തിരിക്കുന്നത്.കര്‍ഷക സമരത്തെക്കുറിച്ചുള്ള സി.എന്‍.എന്നിന്റെ വാര്‍ത്ത മിയ ഖലീഫ പങ്കുവെച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in