കര്‍ഷകര്‍ ഡല്‍ഹിയില്‍; നിരങ്കാരി മൈതാനത്ത് ധര്‍ണ നടത്താന്‍ അനുമതി

കര്‍ഷകര്‍ ഡല്‍ഹിയില്‍; നിരങ്കാരി മൈതാനത്ത് ധര്‍ണ നടത്താന്‍ അനുമതി

ഡല്‍ഹി ചലോ മുദ്രാവാക്യമുയര്‍ത്തിയുള്ള കര്‍ഷക മാര്‍ച്ച് തടയാനാകാതെ ഡല്‍ഹി പൊലീസ്. കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി. ബുറാഡിയിലെ നിരങ്കാരി മൈതാനത്ത് പ്രതിഷേധ ധര്‍ണ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തണമെന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ല.

ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ അറിയിച്ചുവെങ്കിലും കര്‍ഷക നേതാക്കള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ബുറാഡിയില്‍ എത്തുന്ന കര്‍ഷകര്‍ക്ക് എല്ലാ സാഹായങ്ങളും നല്‍കുമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ പ്രഖ്യാപനം.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടാം ദിനമായ വെള്ളിയാഴ്ച വലിയ സംഘര്‍ഷങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. പഞ്ചാബ്, ഹരിയാന അതിര്‍ത്തികളില്‍ കര്‍ഷകരെ തടയാനുള്ള പൊലീസ് ശ്രമം വിജയിച്ചിരുന്നില്ല. കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവുമുള്‍പ്പടെ പ്രയോഗിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുമതി ലഭിച്ചത് സമരവിജയമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതികരണം. ബുറാഡിയില്‍ നിന്ന് തുടര്‍ സമരങ്ങള്‍ ആലോചിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in