അതിര്‍ത്തികള്‍ അടച്ചു, കര്‍ഷകരെ തടയാന്‍ റോഡില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുമായി ഡല്‍ഹി പൊലീസ്; വന്‍ സുരക്ഷ

അതിര്‍ത്തികള്‍ അടച്ചു, കര്‍ഷകരെ തടയാന്‍ റോഡില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുമായി ഡല്‍ഹി പൊലീസ്; വന്‍ സുരക്ഷ

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് തടയാന്‍ ഡല്‍ഹി പൊലീസ്. കോണ്‍ഗ്രീറ്റ് ബാരിക്കേഡും, മണ്ണും നിറച്ച് ഡല്‍ഹി-ഹരിയാന അതിര്‍ത്തി അടക്കാനാണ് പൊലീസിന്റെ നീക്കം. ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയയിടങ്ങളില്‍ വന്‍സുരക്ഷാസന്നാഹങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് കമ്പനി അര്‍ദ്ധസൈനികരുടെ സേനയെയും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ടുദിവസത്തേക്ക് പഞ്ചാബുമായുള്ള അതിര്‍ത്തികള്‍ ഹരിയാന അടച്ചിട്ടിരിക്കുകയാണ്. രണ്ട് ദിവസത്തേക്ക് പഞ്ചാബില്‍ നിന്നം ഹരിയാനയിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസ് നിര്‍ത്തി. ഹരിയാന സര്‍ക്കാര്‍ തടഞ്ഞാല്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നവംബര്‍ 26നും 27നും ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു വിവിധ കര്‍ഷക സംഘടനകളുടെ തീരുമാനം. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിരുന്നത്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക റാലിക്ക് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എല്ലാ കര്‍ഷക സംഘടനകളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ നിരസിച്ചുവെന്നും, ഡല്‍ഹിയില്‍ ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായി എല്ലാവരും സഹകരിക്കണമെന്നും ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in