പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ല് പാസാക്കി; കര്‍ഷകരുടെ പ്രതിഷധം തുടരുന്നു

പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ല് പാസാക്കി; കര്‍ഷകരുടെ പ്രതിഷധം തുടരുന്നു

Published on

വിവാദ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസ്സാക്കി. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. കര്‍ഷകരുടെ മരണവാറണ്ടാണ് ബില്ലുകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ബില്ലിനെതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഉപാധ്യക്ഷനെതിരെ കൈയ്യേറ്റ ശ്രമം നടന്നു. പേപ്പറുകള്‍ വലിച്ചു കീറി.നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. രാജ്യസഭ 10 മിനിറ്റ് നിര്‍ത്തിവെച്ചു.താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ ഉറപ്പ് നല്‍കി.

പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ബില്ലുകള്‍ പാസാക്കിയത്. എന്‍ഡിഎയെ പിന്തുണയ്ക്കുന്ന അകാലിദളും ബിജു ജനതാദളും ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടാന്‍ ആവശ്യപ്പെട്ടു.കരാര്‍ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളാണ് പാസാക്കിയത്. ഇനി ഒരു ബില്ല് കൂടി പാസാകാനുണ്ട്.

logo
The Cue
www.thecue.in