പി ജയരാജന്‍ ബിജെപിയിലേക്കെന്ന് വ്യാജസന്ദേശം; വാട്‌സാപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു

പി ജയരാജന്‍ ബിജെപിയിലേക്കെന്ന് വ്യാജസന്ദേശം; വാട്‌സാപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ ബിജെപിയില്‍ ചേരുകയാണെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസില്‍ വാട്‌സാപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണ സ്വദേശിയും ഭിന്നശേഷിക്കാരനുമായ നൗഷാദിനെയാണ് (30) കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി പി ജയരാജന്‍ കണ്ണൂര്‍ ഡിവൈഎസ്പിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പി ജയരാജനും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും സംസാരിക്കുന്നതിന്റെ ഫോട്ടോഷോപ്പ് ചിത്രം നൗഷാദ് അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. 'പി ജയരാജന്‍ ബിജെപിയിലേക്ക് പോകുന്നു' എന്ന അടിക്കുറിപ്പോടെയുള്ള സന്ദേശം ഹമീദ് കോട്ടയ്ക്കല്‍ എന്നയാളാണ് ആദ്യം പോസ്റ്റ് ചെയ്തത്. ചിലര്‍ ഇത് മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍.

അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമച്ച് പ്രചരിപ്പിച്ചെന്ന ഐപിസി 469, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ്. രണ്ടു വകുപ്പുകളിലുമായി അഞ്ചുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
പി ജയരാജന്‍ ബിജെപിയിലേക്കെന്ന് വ്യാജസന്ദേശം; വാട്‌സാപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു
ബിജെപിയിലേക്കെന്ന് വ്യാജവാര്‍ത്ത, പിന്നില്‍ സംഘപരിവാറും മുസ്ലീം തീവ്രവാദികളുമെന്ന് പി ജയരാജന്‍

തിരുവോണനാളില്‍ ആദ്യം പോസ്റ്റ് ചെയ്ത വ്യാജസന്ദേശം പിന്നീട് ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയും പ്രചരിപ്പിക്കപ്പെട്ടു. ആര്‍എസ്എസ്-ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ ലോഗോയും ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. എസ്പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും സൈബര്‍സെല്ലും ചേര്‍ന്നാണ് അന്വേണം നടത്തിയത്. ഫേസ്ബുക്ക് ആസ്ഥാനമായ കാലിഫോര്‍ണിയയില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

പി ജയരാജന്‍ ബിജെപിയിലേക്കെന്ന് വ്യാജസന്ദേശം; വാട്‌സാപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു
‘വിവിപാറ്റ് ഇവിഎം തിരിമറി എളുപ്പമാക്കി’; ഇലക്ഷന്‍ കമ്മീഷന്റെ വാദങ്ങള്‍ തള്ളി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

Related Stories

No stories found.
logo
The Cue
www.thecue.in