Fact Check: 'മോദി ഭൂമിയിലെ അവസാന പ്രതീക്ഷ, പുകഴ്ത്തി ന്യൂയോര്‍ക്ക് ടൈംസ്', പ്രചരിച്ച ചിത്രം വ്യാജം

Fact Check: 'മോദി ഭൂമിയിലെ അവസാന പ്രതീക്ഷ, പുകഴ്ത്തി ന്യൂയോര്‍ക്ക് ടൈംസ്', പ്രചരിച്ച ചിത്രം വ്യാജം

Published on

മോദിയെ പുകഴ്ത്തി ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത് വ്യാജ ചിത്രം. സെപ്റ്റംബര്‍ 26 തിയതിയിലുള്ള പത്രത്തിന്റെ ഒന്നാം പേജില്‍ മോദിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്തായിരുന്നു പ്രചരണം.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത എന്ന പേരില്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രത്തിന്, 'ഭൂമിയിലെ അവസാനത്തെ,മികച്ച പ്രതീക്ഷ'യാണ് മോദി എന്നായിരുന്നു തലക്കെട്ട് നല്‍കിയിരുന്നത്. ലോകത്തില്‍ ഏറ്റവും സ്‌നേഹിക്കപ്പെടുന്ന, ശക്തനായ നേതാവ് നമ്മെ അനുഗ്രഹിക്കാന്‍ എത്തിയിരിക്കുന്നു എന്നും ചിത്രത്തില്‍ പറയുന്നുണ്ട്. ഗുജറാത്ത് മന്ത്രിയടക്കം നിരവധി പേരാണ് വ്യാജചിത്രം പങ്കുവെച്ചത്.

വാസ്തവം

ന്യൂയോര്‍ക്ക് ടൈംസിന്റേതെന്ന പേരില്‍ പ്രചരിച്ച ചിത്രം വ്യാജമാണെന്ന് ഫാക്ട് ചെക്കിങ് മാധ്യമങ്ങള്‍ കണ്ടെത്തി. മോദിയുടെ ചിത്രമോ, അവകാശപ്പെടുന്നത് പോലുള്ള ലേഖനമോ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് ദ ക്വിന്റ് ഫാക്ട് ചെക്കിങ് ടീം റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 26ലെ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ മോദിയെ കുറിച്ച് ഒരു വാര്‍ത്ത പോലും ഉണ്ടായിരുന്നില്ല.

മാത്രമല്ല പത്രത്തില്‍ സാധാരണ ഉപയോഗിക്കുന്ന ഫോണ്ടല്ല വ്യാജ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വ്യാജമായി നിര്‍മ്മിച്ച പത്രത്തിന്റെ പേജിലെ അക്ഷരതെറ്റുകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

logo
The Cue
www.thecue.in