FACTCHECK : യുക്രൈന്‍ വിഷയത്തില്‍ പുടിന്‍ ഇന്ത്യക്ക് താക്കീത് നല്‍കിയോ ?

FACTCHECK : യുക്രൈന്‍ വിഷയത്തില്‍ പുടിന്‍ ഇന്ത്യക്ക് താക്കീത് നല്‍കിയോ ?

യുക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശം ആറാം ദിവസം പിന്നിടുകയാണ്. ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ പ്രശ്‌നത്തില്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നതും ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. യുക്രൈനില്‍ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ഇതിനിടയിലാണ് 'യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ ഇന്ത്യ ഇടപെടരുതെന്നും ഇടപെട്ടാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ താക്കീത് നല്‍കുന്ന ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. പുടിന്റെ പുതിയ പഞ്ച് ലൈന്‍ എന്ന തലക്കെട്ടോടെ സിഎന്‍എന്‍ ന്റെ പേരിലാണ് വാര്‍ത്ത വാര്‍ത്തയാണ് പ്രചരിക്കുന്നത്.

പ്രചരണം

സോനു മെഹ്റ എന്ന ട്വിറ്റര്‍ യൂസര്‍ ഷെയര്‍ ചെയ്ത വാര്‍ത്തയ്ക്ക് 3000ത്തിലധികം ലൈക്കുകളുണ്ട്. പുടിന്‍ ഇന്ത്യക്ക് താക്കീത് നല്‍കിയിരിക്കുകയാണ്, എന്നാല്‍ ഇന്ത്യ ഇപ്പോഴും പുടിനെ താങ്ങി നില്‍ക്കുകയാണ് എന്ന കുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. സോനു മെഹ്‌റയെ കൂടാതെ മറ്റ് പലരും വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്.

വാസ്തവം

യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ ഇന്ത്യ ഇടപെടരുതെന്നും ഇടപെട്ടാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ പറഞ്ഞിട്ടില്ല. 2019 നവംബര്‍ 12 ന് സിഎന്‍എന്‍-ല്‍ വന്ന വാര്‍ത്തയുടെ ഒരു സ്‌ക്രീന്‌ഷോട്ട് എഡിറ്റ് ചെയ്താണ് ഇപ്പോള്‍ ഈ പ്രചരണങ്ങള്‍ നടക്കുന്നതെന്ന് 'ഓള്‍ട്ട് ന്യൂസ് 'റിപ്പോര്‍ട്ട് ചെയ്യുന്നു യഥാര്‍ത്ഥ പോസ്റ്റില്‍ 'പുടിന്‍ ന്റെ പുതിയ പഞ്ച് ലൈന്‍' എന്ന തലക്കെട്ടോടെ പറയുന്നത് ' 2020 ലെ യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനെക്കുറിച്ചുള്ള മികച്ച റഷ്യന്‍ തമാശകള്‍' എന്നായിരുന്നു. സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകനായ ജെയ്ക്ക് ടാപ്പ 2019 നവംബര്‍ 13ന് ഇത് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഈ ചിത്രം എഡിറ്റ് ചെയ്താണ് പുതിയ വ്യാജവാര്‍ത്ത നിര്‍മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in