'വെറുപ്പില്‍ നിന്ന് ലാഭമുണ്ടാക്കുന്ന കമ്പനി, സ്ഥാനം ചരിത്രത്തിന്റെ തെറ്റായ ദിശയില്‍', രാജിവെച്ച് ഫെയ്‌സ്ബുക്ക് എന്‍ജിനീയര്‍

'വെറുപ്പില്‍ നിന്ന് ലാഭമുണ്ടാക്കുന്ന കമ്പനി, സ്ഥാനം ചരിത്രത്തിന്റെ തെറ്റായ ദിശയില്‍', രാജിവെച്ച് ഫെയ്‌സ്ബുക്ക് എന്‍ജിനീയര്‍

വെറുപ്പില്‍ നിന്ന് ലാഭമുണ്ടാക്കുന്ന കമ്പനിയില്‍ തുടരാനില്ലെന്ന് അറിയിച്ച് ഫെയ്‌സ്ബുക്ക് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ രാജിവെച്ചു. 28കാരനായ അശോക് ചാന്ദ്‌വാനി എന്ന യുവാവാണ് രാജിവെച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്വേഷ പരാമര്‍ശങ്ങളും വ്യാജ പ്രചരണങ്ങള്‍ക്കും അനുകൂലമായി കമ്പനി നിലപാടെടുത്തതിനെതിരെ ഫെയ്‌സ്ബുക്കിനുള്ളില്‍ തന്നെ വിയോജിപ്പ് ശക്തമായതായും റിപ്പോര്‍ട്ടുണ്ട്.

അമേരിക്കയിലും ആഗോളതലത്തിലും വെറുപ്പിന്റെ പ്രചരണമാണ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തിരിക്കുന്നതെന്നും, ഇങ്ങനെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാനാകില്ലെന്നും കമ്പനിയുടെ ഇന്റേണല്‍ എംപ്ലോയി നെറ്റ്‌വര്‍ക്കില്‍ പോസ്റ്റ് ചെയ്ത കത്തില്‍ അശോക് ചാന്ദ്‌വാനി പറയുന്നു.

ഒരു കമ്പനിക്കുണ്ടായിരിക്കേണ്ട പ്രധാന അഞ്ച് മൂല്യങ്ങള്‍ ഫെയ്‌സ്ബുക്കിന് നഷ്ടപ്പെട്ടുവെന്നും അശോക് ആരോപിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയുള്‍പ്പടെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടിയെടുക്കാതിരുന്നതും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം വെറുപ്പില്‍ നിന്ന് നേട്ടം ഉണ്ടാക്കുന്ന കമ്പനിയല്ല ഫെയ്‌സ്ബുക്ക് എന്ന് വക്താവ് ലിസ് ബൂര്‍ഷ്വാ പ്രതികരിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്കായുള്ള നയങ്ങളുടെ അവലോകനത്തിനും അവയുടെ മികച്ച രീതിയിലുള്ള നടപ്പാക്കലിനുമായി കോടിക്കണക്കിന് രൂപയാണ് ഫെയ്‌സ്ബുക്ക് ഓരോ വര്‍ഷവും ചെലവാക്കുന്നതെന്നും ലിസ് ബൂര്‍ഷ്വാ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in