ജഡ്ജിമാരുടെ നിയമനത്തിലെ കാലതാമസം വിശദീകരിക്കണം; സര്‍ക്കാരിനോട് സുപ്രീം കോടതി

ജഡ്ജിമാരുടെ നിയമനത്തിലെ കാലതാമസം വിശദീകരിക്കണം; സര്‍ക്കാരിനോട് സുപ്രീം കോടതി

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം തീരുമാനം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരെന്ന് സുപ്രീം കോടതി. ജഡ്ജിമാരെ നിയമിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് വെള്ളിയാഴ്ച്ച നോട്ടീസ് പുറപ്പെടുവിക്കുകയും നിയമ മന്ത്രാലയത്തോട് പ്രതികരണം തേടുകയും ചെയ്തു.

പ്രാപ്തരായ അഭിഭാഷകരാല്‍ ബെഞ്ച് അലങ്കരിക്കപ്പെട്ടില്ലെങ്കില്‍ നിയമത്തിന്റെയും നീതിയുടെയും ഭരണം എന്ന ആശയത്തെ തന്നെ അത് ബാധിക്കും. നവംബര്‍ 28ന് മുമ്പ് പ്രതികരിക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് ഒക്ക എന്നിവരടങ്ങിയ ബെഞ്ച് ജസ്റ്റിസ് സെക്രട്ടറിക്കും നിയമമന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറിക്കും സിമ്പിള്‍ നോട്ടീസ് നല്‍കി.സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജ് എന്ന നിലയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റെ ഭാഗമാണ് ജസ്റ്റിസ് കൗള്‍.

കൊളീജിയം അനുമതി നല്‍കിയെങ്കിലും ഇനിയും നിയമനം നടക്കാത്ത 10 പേരുകൾ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട്. ഇത്തരമൊരു സമീപനം സൂചിപ്പിക്കുന്നത് ഗവണ്‍മെന്റ് നിയമനം നടത്തുന്നില്ലെന്നും സംവരണ സീറ്റുകളാണോ എന്ന് ഉറപ്പിക്കുകയും ചെയ്യുന്നില്ല എന്നും സുപ്രീംകോടതി പറഞ്ഞു.

2021 ഏപ്രിലില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. കോളീജിയത്തിന്റെ ശുപാര്‍ശകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് നാല് മാസം സമയപരിധി നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും ഇതുവരെ പരിഗണിച്ചിരുന്നില്ല. സാധാരണയായി കൊളീജിയത്തിന്റെ തലവനായ ചീഫ് ജസ്റ്റിസാണ് ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് ആശയ വിനിയം നടത്തുന്നത്. 2016ല്‍ അന്നത്തെ ചീഫ് ജസ്റ്റിസായ ടി എസ് താക്കൂറാണ് നിയമനങ്ങളിലെ കാലതാമസം പരിഹരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന് പുറമെ ബോബൈ ഹൈകോടതി ചീഫ് ജസ്റ്റിസായ ദീപങ്കര്‍ ദത്തയെ സുപ്രീം കോടതി ജഡ്ജായി നിയമിക്കുന്നതിനുള്ള കൊളിജീയം ശുപാര്‍ശയും സര്‍ക്കാര്‍ പരിഗണനയിലാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദത്തയുടെ നിയമനത്തിന് അനുമതി നല്‍കിയില്ലെങ്കിലും പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കൊളീജിയം സിസ്റ്റം സുതാര്യമല്ലെന്നും ജഡ്ജുമാരെ നിയമിക്കുന്ന പ്രക്രീയയില്‍ സംതൃപ്തനല്ലെന്നുമുള്ള കേന്ദ്ര നിയമ മന്ത്രിയുടെ വിമര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ ഉത്തരവ്.

Related Stories

No stories found.
logo
The Cue
www.thecue.in