'അനുദിനം വെല്ലുവിളിയായി മാറുകയാണ്'; ഗർഭഛിദ്രം അനുവദിക്കാതിരുന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ യുവതി സുപ്രീം കോടതിയിൽ

'അനുദിനം വെല്ലുവിളിയായി മാറുകയാണ്'; ഗർഭഛിദ്രം അനുവദിക്കാതിരുന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ യുവതി സുപ്രീം കോടതിയിൽ
Published on

24 ആഴ്ച പ്രായമുള്ള ​ഗർഭം അവസാനിപ്പിക്കാൻ അനുമതി തേടി ഇരുപത്തിയഞ്ചുകാരി സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പെൺകുട്ടി സുപ്രീം കോടതിയിൽ. ​അനുദിനം വെല്ലുവിളിയായി മാറുകയാണെന്നും ഇത് മാനസിക ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് കൃഷ്ണ മുരാരിയും ജസ്റ്റിസ് ഹിമ കോഹിലിയും അടങ്ങുന്നവരുടെ ബെഞ്ചിനു മുൻപാകെയാണ് സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചത്.

24 ആഴ്ച പ്രായമുള്ള ഗർഭം അവസാനിപ്പിക്കുന്നതിനായി യുവതി മുൻപ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സമ്മതപ്രകാരം നടന്ന ബന്ധത്തിൽ നിന്നുണ്ടായ ഗർഭം മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമത്തിനു കീഴിൽ വരുന്നില്ലെന്ന് നിരീക്ഷിച്ച് ഹർജി കോടതി തള്ളുകയായിരുന്നു. കുഞ്ഞിനെ എന്തിനാണ് കൊല്ലുന്നതെന്നും ദത്തെടുക്കൽ പരിഗണിക്കാനും കോടതി നിർദേശിച്ചിരുന്നു. ജൂലായ് 16-ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റിസ് സുബ്രമോണ്യം പ്രസാദും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

അവിവാഹാഹിതയായ സ്ത്രീകളെ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമത്തിനു കീഴിൽ ഉൾപ്പെടുത്താത്തനാൽ ഈ നിയമം ഭരണഘടനയിലെ ആർട്ടിക്കിൾ 14 ലംഘിക്കുന്നതാണെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ 'മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിലെ സെക്ഷൻ 3(2) (ബി) ഗർഭധാരണം അനുസരിച്ച് 20 ആഴ്ച്ചയിൽ കവിഞ്ഞാൽ ഗർഭഛിദ്രം അനുവദനീയമാണ് എന്നാൽ 24 ആഴ്ച കവിഞ്ഞ സാഹചര്യത്തിൽ ഗർഭം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. 20 ആഴ്ച്ചയ്ക്കുശേഷം ഗർഭഛിദ്രം അനുവദിനീയം റേപ്പ് അതിജീവിതർക്കും പ്രായപൂർത്തിയാവാത്തവർക്കും ഭിന്നശേഷിയുള്ളവർക്കും ആണ്.

ഹർജിക്കാരി വിധവയോ വിവാഹമോചനം നേടിയവളോ ആയിരുന്നുവെങ്കിൽ കോടതിയുടെ അനുമതി വാങ്ങേണ്ടതില്ല അവിവാഹിതയായ സ്ത്രീ എന്ന നിലയിലാണ് അനുമതി വാങ്ങേണ്ടി വന്നതെന്നും മാത്രമല്ല ഗർഭത്തിന്റെ 18 ആഴ്ച്ചയിൽ പങ്കാളി അവരെ ഉപേക്ഷിച്ചുവെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. 2021-ലെ ഭേദഗതി നിയമത്തിൽ "ഭർത്താവ്" എന്ന വാക്കിന് പകരം "പങ്കാളി" എന്നതാണെന്നും അവിവാഹിതരായ സ്ത്രീകളെയും ഉൾപ്പെടുത്തുക എന്നതായിരുന്നു നിയമനിർമ്മാണത്തിന്റെ ഉദ്ദേശം എന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in