പൂക്കോട്ടൂരിന്റെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും ആ നിലപാടില്ല, പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു: ഇടി മുഹമ്മദ് ബഷീര്‍

പൂക്കോട്ടൂരിന്റെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും ആ നിലപാടില്ല, പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു: ഇടി മുഹമ്മദ് ബഷീര്‍

കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനയില്‍ പ്രതകരണവുമായി ഇടി മുഹമ്മദ് ബഷീര്‍ എം.പി. അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് അനുകൂല നിലാപാട് സ്വീകരിച്ചു എന്നത് ശരിയല്ല. പൂക്കോട്ടൂരിന്റെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും ആ നിലപാടില്ല എന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് ഐഡിയോളജി എതിര്‍ക്കപ്പെടേണ്ടതാണെന്നും അവര് രഹസ്യമായി ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം സംഗതികളെ കരുതിയിരിക്കണമെന്നും അദ്ദേഹം വളരെ ഗൗരവമായി പറയുന്നുണ്ടെന്നമുണ്ട്.

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സി.പി.ഐ.എം നിലപാട് ബി.ജെ.പിക്ക് വഴിയൊരുക്കുമെന്നും സി.പി.ഐ.എമ്മിന് അന്ധമായ വിരോധമാണ് ഉള്ളത്. ഇത് നിഷേധാത്മകമാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്. ഇതിന് പിന്നാലെ പൂക്കോട്ടൂരിനെതിരെ എം.കെ മുനീറും രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
The Cue
www.thecue.in