കോണ്‍ഗ്രസും ആര്‍.എസ്.എസും നിലവാരമില്ലാത്ത രാഷ്ട്രീയ യുദ്ധത്തിന് മുതിരരുത്; ഇ.പി. ജയരാജന്‍

കോണ്‍ഗ്രസും ആര്‍.എസ്.എസും നിലവാരമില്ലാത്ത രാഷ്ട്രീയ യുദ്ധത്തിന് മുതിരരുത്; ഇ.പി. ജയരാജന്‍

നിലവാരമില്ലാത്ത രാഷ്ട്രീയ യുദ്ധത്തിന് കോണ്‍ഗ്രസും ആര്‍എസ്എസും മുതിരരുതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇപി ജയരാജന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളിലാണ് ഇപി ജയരാജന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനെ ചെളിവാരിയെറിഞ്ഞ് കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കേരളം ശക്തമായി പ്രതികരിക്കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

കോലം കത്തിക്കേണ്ട അഴിമതിക്കാരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്. അവര്‍ക്കെതിരെയാണ് പ്രതിപക്ഷം പ്രതിഷേധിക്കേണ്ടത്. ക്രിയാത്മകമായി എന്തെങ്കിലും കാര്യം ഇതുവരെ പ്രതിപക്ഷം പറഞ്ഞിട്ടുണ്ടോ എന്നും ഇ.പി. ജയരാജന്‍ ചോദിച്ചു.

തൃക്കാക്കരയില്‍ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി, ട്വന്റി20, ആര്‍.എസ്.എസ് വോട്ട് കച്ചവടത്തിലൂടെ ജയിച്ചതിന്റെ അഹങ്കാരംമൂത്ത് മുഖ്യമന്ത്രിയെ കളങ്കപ്പെടുത്താന്‍ ഇറങ്ങിത്തിരിക്കുന്ന വൃത്തികെട്ട കളി കോണ്‍ഗ്രസിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനപക്ഷ നിലപാടുകളിലൂടെ, വാഗ്ദാനങ്ങള്‍ നിറവേറ്റിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നേറുന്നതെന്നും ജയരാജന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രി പിണറായി വിജയനെ ചെളിവാരിയെറിഞ്ഞ്, കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കേരളം ശക്തിയായി പ്രതികരിക്കും. കോലം കത്തിക്കേണ്ട അഴിമതിക്കാരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്. അവര്‍ക്കെതിരെയാണ് പ്രതിപക്ഷം പ്രതിഷേധിക്കേണ്ടത്. ക്രിയാത്മകമായി എന്തെങ്കിലും കാര്യം ഇതുവരെ പ്രതിപക്ഷം പറഞ്ഞിട്ടുണ്ടോ. എല്‍ഡിഎഫ് സര്‍ക്കാരിന് ജനകീയത വര്‍ധിക്കുന്നതിന്റെ വെപ്രാളമാണ് അവര്‍ കാണിക്കുന്നത്.

നിലവാരമില്ലാത്ത രാഷ്ട്രീയ യുദ്ധത്തിന് കോണ്‍ഗ്രസും ആര്‍എസ്എസും മുതിരരുത്. തൃക്കാക്കരയില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ട്വന്റി20, ആര്‍എസ്എസ് വോട്ട് കച്ചവടത്തിലൂടെ ജയിച്ചതിന്റെ അഹങ്കാരംമൂത്ത് മുഖ്യമന്ത്രിയെ കളങ്കപ്പെടുത്താന്‍ ഇറങ്ങിത്തിരിക്കുന്ന വൃത്തികെട്ട കളി കോണ്‍ഗ്രസിന് ഭൂഷണമല്ല.

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ വന്‍പ്രതിഫലംനല്‍കി സ്വന്തം സ്ഥാപനത്തില്‍ കുടിയിരുത്തിയ സംഘപരിവാറാണ് പ്രതിഷേധവുമായി ഇറങ്ങുന്നത്. നാടിനെ വര്‍ഗീയമായി ഭിന്നിപ്പിക്കുക എന്ന ആര്‍എസ്എസ് അജണ്ട കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുകയാണ്. ഇതിനെതിരെ ജനാധിപത്യ ശക്തികള്‍ അണിനിരക്കണം. ജനപക്ഷ നിലപാടുകളിലൂടെ, വാഗ്ദാനങ്ങള്‍ നിറവേറ്റിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in