'കാലമെത്രയായി, സുകുമാരക്കുറുപ്പിനെ പിടിക്കാനായില്ലല്ലോ'; എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ ഇ.പി. ജയരാജന്‍

'കാലമെത്രയായി, സുകുമാരക്കുറുപ്പിനെ പിടിക്കാനായില്ലല്ലോ'; എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ ഇ.പി. ജയരാജന്‍

എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ പ്രതിയെ പിടികൂടാനാകാത്തതില്‍ പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. 'സുകുമാരക്കുറുപ്പിനെ പിടിക്കാനായില്ലല്ലോ' എന്നാണ് ഇ.പി. ജയരാജന്റെ പ്രതികരണം.

'കാലമെത്രയായി സുകുമാരക്കുറുപ്പ് പോയിട്ട്, എന്നിട്ട് പിടിക്കാനായില്ലല്ലോ. കട്ടവര്‍ക്ക് പിടിച്ചുനില്‍ക്കാനറിയാം,' എന്നാണ് ഇ.പി. ജയരാജന്‍ പറഞ്ഞത്.

തനിക്ക് ബോംബുമായി ഒരു പരിചയവുമില്ലെന്നും ജയരാജന്‍ പറഞ്ഞു. ബോംബ് നിര്‍മിക്കുവാനും എറിയാനും അറിയില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.ആശയപരമായ പ്രതിഷേധമാണ് സി.പി.ഐ.എമ്മിന്റെ രീതിയെന്നും ഇ.പി ജയരാജന്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് അനുകൂലമായുള്ള മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ പ്രസ്താവന നിയമവിദഗ്ധര്‍ പരിശോധിക്കും.

സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. താന്‍ ആര്‍ക്കെങ്കിലും എതിരായോ അനുകൂലമായോ ഒന്നും പറയുന്നില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

പഴയ ഉന്നത ഉദ്യോഗസ്ഥര്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്ന കാലമാണ്. വിരമിച്ചാല്‍ അവര്‍ വ്യക്തികളാണ് എന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in