വിജിലന്‍സ് മേധാവിയെ മാറ്റിയത് ഇടനിലക്കാര്‍ക്കൊപ്പം നിന്നതിന്; തെറ്റ് ചെയ്യുന്നവരെ വെച്ച് പൊറുപ്പിക്കില്ലെന്ന് ഇ.പി ജയരാജന്‍

വിജിലന്‍സ് മേധാവിയെ മാറ്റിയത് ഇടനിലക്കാര്‍ക്കൊപ്പം നിന്നതിന്;  തെറ്റ് ചെയ്യുന്നവരെ വെച്ച് പൊറുപ്പിക്കില്ലെന്ന് ഇ.പി ജയരാജന്‍

മുന്‍ വിജിലന്‍സ് മേധാവി എം.ആര്‍ അജിത് കുമാര്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.

''ഇടനിലക്കാര്‍ക്കൊപ്പം നിന്നതിനാണ് എം.ആര്‍ അജിത് കുമാറിനെ മാറ്റിയത്. ആ ചുമതലയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് കണ്ടതോടെ മാറ്റി. തെറ്റ് ചെയ്യുന്ന ആരെയും വെച്ച് പൊറുപ്പിക്കില്ല എന്നതിന്റെ തെളിവാണിത്'', ഇ.പി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

മുഖ്യമന്ത്രിയെ വധിക്കാന്‍ ആര്‍.എസ്.എസും കോണ്‍ഗ്രസും ക്വട്ടേഷനെടുത്തിരിക്കുകയാണെന്നും ഇ.പി. അടിക്കാന്‍ ആരെങ്കിലും വന്നാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണിതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

സംഘര്‍ഷത്തിന് കാരണം മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധമെന്നാണ് സി.പി.ഐ.എം വാദം എന്നാല്‍ കെ.പി.സി.സി ആസ്ഥാനത്തേക്കുള്ള സി.പി.ഐ.എം അക്രമമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

The Cue
www.thecue.in