ആശാ പ്രവര്‍ത്തകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം; ഡോ. വി ശിവദാസന്‍ എംപി രാജ്യസഭയില്‍

ആശാ പ്രവര്‍ത്തകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം; ഡോ. വി ശിവദാസന്‍ എംപി രാജ്യസഭയില്‍

ആശാ പ്രവര്‍ത്തകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന് ഡോ.വി ശിവദാസന്‍ എം.പി രാജ്യസഭയില്‍. ആശ വര്‍ക്കര്‍മാരുടെ അലവന്‍സും ഇന്‍സെന്റീവ്‌സും വളരെ കുറവാണ്. ഈ കുറഞ്ഞ അലവന്‍സ് പോലും അവര്‍ക്ക് കൃത്യസമയത്ത് വിതരണം ചെയ്യുന്നില്ല. ദരിദ്രരായ ആളുകളെ അവരുടെ ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ ആരോഗ്യ സംരക്ഷണത്തിലൂടെ അവര്‍ സഹായിക്കുന്നു. എന്നാല്‍ ആശാ പ്രവര്‍ത്തകര്‍ക്ക് അവരുടെ ആരോഗ്യ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശാ വര്‍ക്കര്‍മാരില്‍ ഭൂരിഭാഗവും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി തുടങ്ങിയവരാണ്. എന്നാല്‍ അവര്‍ സന്നദ്ധപ്രവര്‍ത്തകരായി കണക്കാക്കപ്പെടുകയാണെന്നും അതിനാല്‍ ജീവനക്കാരെന്ന നിലയില്‍ ശമ്പളം വാങ്ങാന്‍ അവര്‍ക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ പറയുന്നു. ഇത് ലജ്ജാകരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ.വി ശിവദാസന്‍ പറഞ്ഞത്

'രാജ്യത്തെ ആശാ പ്രവര്‍ത്തകര്‍ ഗ്രാമീണ ഇന്ത്യയിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണ്. 10 ലക്ഷംത്തിലധികം ആശാ വര്‍ക്കര്‍മാര്‍ ആണ് ഇന്ത്യയില്‍ ഉള്ളത്. ആഗോള ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ലോകാരോഗ്യ സംഘടന ഈ അടുത്ത കാലത്താണ് അവരുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചത്. ഇത് രാജ്യത്തിനാകെ അഭിമാനകരമായ നിമിഷമായിരുന്നു.

എന്നാല്‍ ആശാ വര്‍ക്കര്‍മാരുടെ അവസ്ഥ പരിശോധിക്കണം. കേന്ദ്രസര്‍ക്കാര്‍ അവരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ഗൗരവമേറിയ വിഷയമാണ്. അവരുടെ അലവന്‍സുകളും ഇന്‍സെന്റീവുകളും വളരെ കുറവാണ്. ഈ കുറഞ്ഞ അലവന്‍സ് പോലും അവര്‍ക്ക് കൃത്യസമയത്ത് വിതരണം ചെയ്യുന്നില്ല. ദരിദ്രരായ ആളുകളെ അവരുടെ ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ ആരോഗ്യ സംരക്ഷണത്തിലൂടെ അവര്‍ സഹായിക്കുന്നു.

എന്നാല്‍ ആശാ പ്രവര്‍ത്തകര്‍ക്ക് അവരുടെ ആരോഗ്യ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. എല്ലാ ദിവസവും അവര്‍ തങ്ങളുടെ പ്രദേശത്തെ ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനായി മണിക്കൂറുകളോളം ചെലവഴിക്കുന്നു. എന്നാല്‍ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരും ചോദിക്കാറില്ല. എന്ത് കൊണ്ട് മിനിമം ഇന്‍ഷുറന്‍സ് പാക്കേജ് പോലും യൂണിയന്‍ സര്‍ക്കാര് അവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടില്ല.

ആശാ വര്‍ക്കര്‍മാരില്‍ ഭൂരിഭാഗവും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി തുടങ്ങിയവരാണ്. എന്നാല്‍ അവര്‍ സന്നദ്ധപ്രവര്‍ത്തകരായി കണക്കാക്കപ്പെടുകയാണെന്നും അതിനാല്‍ ജീവനക്കാരെന്ന നിലയില്‍ ശമ്പളം വാങ്ങാന്‍ അവര്‍ക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ പറയുന്നു. ഇത് ലജ്ജാകരമായ അവസ്ഥയാണ്.

സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നത് ഒരു ജോലിയല്ലെങ്കില്‍ പിന്നെ എന്താണ് ജോലിയുടെ നിര്‍വചനം എന്ന് യൂണിയന്‍ സര്‍ക്കാര് വ്യക്തമാക്കണം.

സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമൂഹ്യ സുരക്ഷ നല്‍കണം.

അവര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കണം.

അവര്‍ക്ക് ആരോഗ്യ സൗകര്യം ഒരുക്കണം.'

Related Stories

No stories found.
logo
The Cue
www.thecue.in