ചേരി മാറ്റത്തിന്റെ ബീഹാർ രാഷ്ട്രീയം

40 ലോക്സഭാ മണ്ഡലങ്ങളാണ് ബിഹാറിൽ.

കളം മാറ്റത്തിന്റെ രാഷ്ട്രീയ അങ്കലാപ്പ് തീർക്കുന്ന അങ്കത്തട്ടിലെ തിരഞ്ഞെടുപ്പ് എന്താകും എന്നാണ് ബീഹാർ രാഷ്ട്രീയം സമ്മാനിക്കുന്ന കാത്തിരിപ്പ്.മോദിക്കെതിരെ ഇന്ത്യ ഉണർന്നപ്പോൾ ശക്തി കാണിച്ച മഹാരാഷ്ട്രയിലെ മഹാ വിഖാസ് ആഘാടി പോലെ തന്നെ ബീഹാറിൽ മഹാ ഘഡ് ബന്ദൻ വലിയ ശക്തിയായി നിൽക്കുമ്പോഴും ചോദ്യം ഇതാണ് നിതീഷിന്റെ എൻ.ഡി.എയ്ക്കോ ഇന്ത്യയുടെ മഹാ ഘഡ് ബന്ദനോ വിജയം.

എന്തായാലും നമുക്ക് ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചു പോവേണ്ടതുണ്ട്.

ബീഹാർ രാഷ്ട്രീയ പാളയത്തിൽ രണ്ട് പോർ മുഖങ്ങളാണ് ഉള്ളത്. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും. രണ്ടുപേരും ഒരു പാതയിൽ നിന്നാണ് ഇരു പാതയിലേക്ക് വഴി മാറിയത്. സോഷ്യലിസ്റ്റ് പാളയത്തിൽ നിന്ന് നിതീഷ് കുമാർ ആദ്യം ബി.ജെ.പി വിരുദ്ധതയിലേക്കും പിന്നീട് ബി.ജെ.പി സ്തുതിയിലേക്കും കൂടുമാറി. പിന്നീട് സീൻ മാറി സീൻ മാറ്റി പല തവണ കൂടുവിട്ട് പറന്നു കൊണ്ടിരുന്നു. മോദി വിരുദ്ധതയിൽ നിന്ന് മോദി പൂജയിലേക്കും തിരിച്ചും പല തവണ സീൻ മാറ്റി. പക്ഷെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ നിന്നു ലാലുപ്രസാദ് യാദവ്, പക്ഷെ കാലിത്തീറ്റ കുംഭകോണം തുടങ്ങി അഴിമതിയിൽ കുളിച്ചു തോർത്തേണ്ടി വന്നത് പ്രശ്നമായി. എങ്കിലും മതേതര സമൂഹത്തിന്റെ പിൻ താങ്ങൽ നല്ല രീതിയിൽ ലാലുവിനുണ്ട്.

പൊതുവെ ദേശീയ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കിലാണ് ബീഹാർ സഞ്ചരിക്കാറുള്ളത് എന്നതും ശ്രദ്ധേയമാണ്. 2009ൽ ജെ.ഡി.യു എന്ന നിതിഷ് കുമാറിന്റെ പാർട്ടി നേടിയത് 20 സീറ്റ് ആണ്. എന്നാൽ ആർ.ജെ.ഡി എന്ന ലാലുവിന്റെ പാർട്ടി നേടിയത് 4 സീറ്റാണ്.അതേ സമയം ബി.ജെ.പി നേടിയത് 12 സീറ്റും. എന്നാൽ തളർച്ച മനസിലാക്കിയ ലാലു പാഠമുൾക്കൊണ്ട് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ 2014ലെ തിരഞ്ഞെടുപ്പിൽ പാതകൾ പലതും മാറി തുടങ്ങി. മോദി ആരോഹണം തുടങ്ങിയത് പിടിക്കാതെ വന്ന നിതീഷ് കുമാർ ഒറ്റക്ക് മത്സരിച്ചുകൊണ്ട് ബി.ജെ.പി പാളയം വിട്ടു. മോദിയെ പധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ല എന്നത് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് . എന്നാൽ വീണ്ടും പാളയം മാറി എന്നത് ചരിത്രം. ആ വർഷം, 2014ൽ ബിജെപി നേടിയത് 22സീറ്റ്. എൽ ജെ ഡി 6 സീറ്റും ആർ.ജെ.ഡി 4 സീറ്റും ജെ. ഡി. യു 2 സീറ്റുകളുമാണ് നേടിയത്. പിന്നീട് 2015ലെ ബീഹാർ നിയമ സഭ തിരഞ്ഞെടുപ്പിൽ ‘ഇരുവർ’ ഒരുമിച്ചു നിന്ന് മത്സരത്തിൽ പങ്കെടുത്തു നിതീഷും ലാലുവും. മഹാ ഘഡ് ബന്ദൻ എന്ന പുതിയ സഖ്യത്തിന് അവർ രൂപം നൽകി ഈ സഖ്യത്തിനൊപ്പം കോൺഗ്രസും കൈകൊടുത്തു. അത്തവണ ബി.ജെ.പി യെ തറ പറ്റിക്കാൻ സഖ്യത്തിനായി.

2019ലേക്ക് എത്തുമ്പോൾ . നിതീഷ് കുമാർ ജെ.ഡി.യു വിട്ടു താമരയിലേറി അതോടെ ആ വർഷം ബീഹാർ ബി. ജെ. പിക്കൊപ്പം പോയി. 17സീറ്റ് നേടി ബി.ജെ.പി യും 16സീറ്റ് നേടി ജെ.ഡി.യു ഉം കോൺഗ്രസ്‌ ആവട്ടെ ഒരു സീറ്റിൽ ഒതുങ്ങി. അതായത് നിതീഷിനൊപ്പം നിറം മാറാൻ ബീഹാർ തയ്യാറെന്ന് തെളിഞ്ഞു.2020ലും നിതീഷ് ബി.ജെ.പി പാളയത്തിലായിരുന്നു. ബി.ജെ.പി ആ വർഷം നേടിയത് 74സീറ്റ്. ആർ.ജെ.ഡി ക്ക് 75ഉം ജെ.ഡി.യു വിന് 43സീറ്റ് വീതം നേടാനായി.

2022ൽ നിതീഷ് ബി.ജെ.പി ബന്ധം അവസാനിപ്പിച്ചു ആർ. ജെ. ഡി ക്കൊപ്പം പോയി മുഖ്യമന്ത്രിയായി.ഇന്ത്യ മുന്നണിക്കൊപ്പം ചേരാൻ പോവുന്നു എന്ന മറ വരുത്തി ഒടുവിൽ മറുകണ്ടം ചാടി. എന്നാൽ ഇന്നും ഓറഞ്ച് പാളയത്തിലാണ് നിതിഷ്. ജെ.ഡി.യുവും ബി.ജെ.പിയും ഒരുമിച്ച് ഗോഥയിൽ ഇറങ്ങുമ്പോൾ ലോക് ജന ശക്തിയുമായി ചിരാഗ് പാസ്വാനും കൂടെയുണ്ട്.എന്നാൽ മറുപ്പുറത്ത് കരുത്ത് കാട്ടാൻ തേജസ്വി യാദവും ഇടത് ആർ.ജെ. ഡി കോൺഗ്രസ്‌ പാർട്ടികളുമായി ഇന്ത്യ മുന്നണി,കരുത്തുമായി മഹാ ഘഡ് ബന്ദനും.

2024ൽ എത്തിനിൽക്കുന്ന പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാതി രാഷ്ട്രീയത്തിന് ആഴത്തിൽ വേരുകൾ ഉള്ള ബിഹാറിൽ ജാതി സെൻസസ് കൊണ്ട് ഇന്ത്യ മുന്നണിക്ക് ഗ്രിപ്പ് കിട്ടുമോ എന്നും സി.എ.എ കൊണ്ട് ബി.ജെ.പി ക്ക് ഗുണം കിട്ടുമോ എന്നും കണ്ടുതന്നെ അറിയണം.

Related Stories

No stories found.
logo
The Cue
www.thecue.in