തുഷാറിന്റെ കാര്യം അറിയില്ല, വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

തുഷാറിന്റെ കാര്യം അറിയില്ല, വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

Published on

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിി വിജയിക്കുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്തനംതിട്ടയിലും തിരുവനന്തപുരത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കടുത്ത മത്സരത്തിലാണ്. കേരളത്തില്‍ എന്‍ഡിഎയ്ക്ക് സീറ്റ് ഉണ്ടാകുമോ എന്നറിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍.

ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫ് ജയിക്കും. ശബരിമല വിഷയം ചില മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാകും

വയനാട്ടില്‍ തുഷാര്‍ മത്സരിക്കുന്ന കാര്യം ചോദിച്ചപ്പോള്‍ അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ശബരിമല സ്ത്രീ പ്രവേശനത്തിലും തെരഞ്ഞെടുപ്പിലും ഇടത് അനുകൂല നിലപാടായിരുന്നു വെള്ളാപ്പള്ളി സ്വീകരിച്ചിരുന്നത്. മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മത്സരിക്കുന്നതിലും വെള്ളാപ്പള്ളി എതിര്‍പ്പുയര്‍ത്തിയിരുന്നു.

logo
The Cue
www.thecue.in