സർവ്വേ കണ്ട് അലംഭാവം കാണിക്കരുത്; ബിജെപിയുടെയും പ്രതിപക്ഷത്തിന്റെയും നുണക്കഥകൾ ചില മാധ്യമങ്ങൾ ഏറ്റുപ്പിടിക്കുന്നു; പിണറായി വിജയൻ

 സർവ്വേ കണ്ട് അലംഭാവം കാണിക്കരുത്; ബിജെപിയുടെയും പ്രതിപക്ഷത്തിന്റെയും നുണക്കഥകൾ ചില  മാധ്യമങ്ങൾ ഏറ്റുപ്പിടിക്കുന്നു; പിണറായി വിജയൻ
Published on

ഇടത് സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് സര്‍വ്വേ കണ്ട് അലംഭാവം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം വലിയ പ്രതിസന്ധികളെയാണ് നേരിട്ടത്. എന്നാൽ ജനങ്ങള്‍ ആഗ്രഹിച്ച വികസനം നടത്താന്‍ സാധിച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു ഘട്ടം കഴിഞ്ഞാണ് വലിയ ആള്‍ക്കൂട്ടം ഉണ്ടാവാറുള്ളത്. എന്നാല്‍ ഇത്തവണ വയനാട് മുതല്‍ വമ്പിച്ച ജനപങ്കാളിത്തം ഉണ്ടായി. ഇത് ജനങ്ങള്‍ എല്‍ഡിഎഫിനൊടൊപ്പമാണ് എന്നതിന്റെ തെളിവാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

 സർവ്വേ കണ്ട് അലംഭാവം കാണിക്കരുത്; ബിജെപിയുടെയും പ്രതിപക്ഷത്തിന്റെയും നുണക്കഥകൾ ചില  മാധ്യമങ്ങൾ ഏറ്റുപ്പിടിക്കുന്നു; പിണറായി വിജയൻ
ഇടതുപക്ഷത്തിന് ഭരണത്തുടർച്ച; 75 മുതല്‍ 83 സീറ്റ് നേടും; മാതൃഭൂമി-സീ വോട്ടര്‍ അഭിപ്രായ സര്‍വ്വേ

പിഎസ്‌സി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷവും ബിജെപിയും നുണകഥകളാണ് പ്രചരിപ്പിക്കുന്നത് . ചില മാധ്യമങ്ങള്‍ ഇവരുടെ പ്രചാരണം ഏറ്റുപിടിച്ചിരിക്കുകയാണ്. റെക്കോര്‍ഡ് നിയമനം നടത്തിയിട്ടും ചില മാധ്യമങ്ങള്‍ നിയമനം സംബന്ധിച്ച തെറ്റായ കണക്കുകളാണ് അവതരിപ്പിക്കുന്നത്. കണക്കുകളെല്ലാം കൃത്യമായി അറിഞ്ഞുകൊണ്ടാണ് മറച്ചുവെക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ കുതിച്ചുയര്‍ന്ന പെട്രോള്‍, പാചകവാതക വില ആരുടെ സൃഷ്ടിയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. തെരെഞ്ഞടുപ്പ് നടക്കുമ്പോള്‍ ഇന്ധന വില വര്‍ദ്ധനവ് നിര്‍ത്തി വെച്ചതായി സംശയിക്കുന്നു. പ്രകടന പത്രികയിലെ ഭൂരിപക്ഷം കാര്യങ്ങളും നടപ്പിലാക്കി. ഇതൊക്കെ മറച്ചുവെക്കാന്‍ നുണ കഥകള്‍ പ്രചരിക്കുന്നു. എല്‍ഡിഎഫ് പ്രകടന പത്രിക മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫ് കുറുക്കുവഴികളിലൂടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

logo
The Cue
www.thecue.in