ശബരിമല വിഷയം; നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനെന്ന് എൻ എസ് എസ്

ശബരിമല വിഷയം; നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനെന്ന് എൻ എസ് എസ്

ശബരിമല വിഷയത്തിൽ വിശ്വാസികളെ വിഡ്ഢികളാക്കുന്നതിനുവേണ്ടിയാണ് ഇടതുപക്ഷത്തിന്റെ നിലപാട് മാറ്റമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ എൻഎസ്എസ് കേസ് നടത്തി തോറ്റെന്നും, കേസ് തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി കുഴപ്പം സർക്കാരിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജി.സുകുമാരൻ നായരുടെ പ്രസ്താവന വന്നിരിക്കുന്നത്.

'വിശ്വാസികളുമായി ആലോചിച്ച ശേഷമേ ശബരിമല വിഷയത്തിൽ തീരുമാനമെടുക്കൂയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ പറയുന്നത്. കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെനന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അവരുടെ ദേശീയ ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഇതിനെല്ലാം വിരുദ്ധവുമായിരുന്നു' ജി.സുകുമാരൻ നായർ പറഞ്ഞു.

ശബരിമല വിഷയം; നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനെന്ന് എൻ എസ് എസ്
കടകംപള്ളിയുടെ മാപ്പ് എന്തിനെന്നറിയില്ല, ശബരിമലയില്‍ സിപിഎം നിലപാട് ശരിയെന്ന് യെച്ചൂരി

2006 ലാണ് സുപ്രീംകോടതിയിൽ ശബരിമല കേസിന്റെ ഉത്ഭവം. 2008ൽ എൻഎസ്എസ് അതിൽ കക്ഷിചേർന്നു. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് 2018 സെപ്റ്റംബർ 9ന് വിധിയുണ്ടായി. ഈ വിധിക്കെതിരെ എൻഎസ്എസ് 2018 ഒക്ടോബർ 8ന് ഭരണഘടനാ ബെഞ്ച് മുൻപാകെ റിവ്യൂ ഹർജി ഫയൽ ചെയ്തു. അതനുസരിച്ച് റിവ്യൂ ഹർജികളിൻമേൽ 2019 ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കാൻ അഞ്ചംഗ ബെഞ്ച് തീരുമാനിച്ചു. വിധിയിൽ ചില അപാകതകൾ ഉണ്ടെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, കേസ് ഒൻപതംഗ വിശാല ബെഞ്ചിന്റെ പരിഗണയ്ക്കു വിട്ടു. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണയിൽ ഇരിക്കുന്നതേയുള്ളൂവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in