80 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരും; ട്വന്റി20 ഒരു സീറ്റ് നേടും; നേമം ബിജെപിക്ക് നഷ്ടമാകുമെന്നും എൻ എസ് മാധവൻ

80 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരും; ട്വന്റി20 ഒരു സീറ്റ് നേടും; നേമം ബിജെപിക്ക് നഷ്ടമാകുമെന്നും എൻ എസ് മാധവൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. യുഡിഎഫ് 59 സീറ്റുകളില്‍ ജയിക്കും. ട്വന്റി20 ഒരു സീറ്റ് നേടുമെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. അതേസമയം, അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രവചനത്തില്‍ എന്‍ഡിഎക്ക് ഇടം ലഭിച്ചിട്ടില്ല.

എല്‍ഡിഎഫും യുഡിഎഫും ഓരോ ജില്ലയിൽ നേടുന്ന സീറ്റുകളുടെ കണക്കും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റുകളില്‍ ഒമ്പതെണ്ണം എല്‍ഡിഎഫ് നേടും. ബാക്കി അഞ്ച് സീറ്റുകളില്‍ യുഡിഎഫ് ജയിക്കും. ബിജെപി തുടര്‍വിജയം പ്രതീക്ഷിക്കുന്ന നേമത്ത് ഇക്കുറി അവര്‍ക്ക് നഷ്ടമാകും. എറണാകുളം ജില്ലയിലെ 14 സീറ്റുകളില്‍ ഒമ്പത് സീറ്റുകള്‍ യുഡിഎഫ് നേടും. എല്‍ഡിഎഫിന് നാല് സീറ്റുകള്‍ ലഭിക്കും. ഒരു സീറ്റ് ട്വന്റി20 നേടും. 16 സീറ്റുകളുള്ള മലപ്പുറം ജില്ലയില്‍ 13 സീറ്റുകളില്‍ യുഡിഎഫ് ജയിക്കും. എല്‍ഡിഎഫ് നേട്ടം മൂന്ന് സീറ്റിലൊതുങ്ങുമെന്നും എന്‍.എസ് മാധവന്‍ പ്രവചിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ എല്‍ഡിഎഫ് മുന്നിലെത്തും. ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in