മുസ്ലിം വോട്ടര്‍മാരോട് ഭീഷണിയുമായി മനേകാ ഗാന്ധി, വര്‍ഗീയ പ്രചരണം തുടരുന്ന ബിജെപി 

മുസ്ലിം വോട്ടര്‍മാരോട് ഭീഷണിയുമായി മനേകാ ഗാന്ധി, വര്‍ഗീയ പ്രചരണം തുടരുന്ന ബിജെപി 

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രസ്താവനകള്‍ തുടരുന്ന ബിജെപി 

വിദ്വേഷ പ്രസംഗങ്ങളിലൂടെ ഹിന്ദുത്വ വോട്ടുകള്‍ ഉറപ്പിക്കുന്നത് തുടരുകയാണ് ബിജെപി. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ നരേന്ദ്രമോഡിയും അമിത് ഷായും യോഗി ആദിത്യനാഥും നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇപ്പോഴിതാ കേന്ദ്രമന്ത്രി മനേകാ ഗാന്ധി ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ മുസ്ലീം വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഭീഷണിയുമായി എത്തിയിരിക്കുകയാണ്.

ഏപ്രില്‍ 11 വ്യാഴാഴ്ച മനേകാ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ട്വിറ്ററിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത്.

ഞാന്‍ ഇപ്പോള്‍ തന്നെ ജയിച്ചിരിക്കുകയാണ്. ഇവിടുള്ളവരുടെ സ്‌നേഹത്താല്‍ ഞാന്‍ വിജയിക്കുകയാണ്. ഈ വിജയം മുസ്ലിങ്ങളുടെ വോട്ട് ഇല്ലാതെയാണെങ്കില്‍ എനിക്ക് അത് സുഖകരമായിരിക്കില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് ഇപ്പോള്‍ പറയുകയാണ്, ഞാന്‍ ജയിച്ചതിന് ശേഷം എന്തെങ്കിലും ആവശ്യങ്ങള്‍ക്കോ കാര്യങ്ങള്‍ക്കോ ആയി മുസ്ലീങ്ങള്‍ വന്നാല്‍ എന്തിന് സഹായിക്കണമെന്ന് ഞാന്‍ ആലോചിക്കും. ജോലിയുടെ ആവശ്യത്തിനോ മറ്റ് സഹായത്തിനോ വന്നാല്‍ ഇതായിരിക്കും നിലപാട്. ഇങ്ങോട്ടും അങ്ങോട്ടും വേണമല്ലല്ലോ. നമ്മളാരും മഹാത്മാ ഗാന്ധിയുടെ മക്കള്‍ അല്ലല്ലോ. ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം.

മനേകാ ഗാന്ധി

സുല്‍ത്താന്‍ പൂരിലെ തുറാബ്ഖനിയില്‍ സംസാരിക്കുന്ന മൂന്ന് മിനുട്ട് വീഡിയോ ക്ലിപ് ആണ് ട്വിറ്ററില്‍ പലരായി പങ്കുവച്ചിരിക്കുന്നത്. മനേകാ ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും മണ്ഡലം പരസ്പരം വച്ചുമാറിയിരുന്നു. മനേകയുടെ സിറ്റിംഗ് മണ്ഡലമായ പിലിഭിത്തില്‍ വരുണ്‍ ഗാന്ധിയും സുല്‍ത്താന്‍ പൂരില്‍ മനേകയുമാണ് മത്സരിക്കുന്നത്. മനേകാ ആറ് തവണ വിജയിച്ച മണ്ഡലമാണ് പിലിഭിത്ത്.

 മനേകാ ഗാന്ധി സുല്‍ത്താന്‍ പൂരില്‍ 
മനേകാ ഗാന്ധി സുല്‍ത്താന്‍ പൂരില്‍ 

മുസ്ലീം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ നിയമനടപടി നേരിടുകയും ജയിലിലാവുകയും ചെയ്ത നേതാവാണ് വരുണ്‍ ഗാന്ധി. പിലിഭിത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദുക്കള്‍ക്ക് നേരേ ഉയര്‍ന്നാല്‍ മുസ്ലീങ്ങളുടെ കൈ വെട്ടുമെന്നായിരുന്നു വരുണിന്റെ വിവാദ പ്രസംഗം.

നിങ്ങള്‍ക്കാണ് എന്നെ ആവശ്യമുള്ളത്. എന്റെ വിജയത്തിന് അടിത്തറയൊരുക്കാന്‍ നിങ്ങള്‍ക്കുള്ള അവസരമാണ്. പിലിഭിത്തില്‍ ഉള്ള ജനങ്ങളോട് ചോദിച്ചാല്‍ അറിയാം, അവിടെ ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച്. ഇതിനോടകം തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് അതിനാലാണ് പറയുന്നത്.

മനേകാ ഗാന്ധി

നരേന്ദ്രമോദി മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ മന്ത്രിയാണ് മനേകാ ഗാന്ധി. സുല്‍ത്താന്‍ പൂരില്‍ അമിത ആത്മവിശ്വാസവുമായാണ് മനേകയുടെ പ്രസംഗം

Related Stories

No stories found.
logo
The Cue
www.thecue.in