എക്‌സിറ്റ് പോളുകള്‍ ശരിയായോ ?  കണക്കുകള്‍ ഇങ്ങനെ

എക്‌സിറ്റ് പോളുകള്‍ ശരിയായോ ? കണക്കുകള്‍ ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്നേ തന്നെ എക്‌സിറ്റ് പോളുകള്‍ കളം നിറഞ്ഞിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു ഭൂരിഭാഗം എക്‌സിറ്റ് പോളുകളും വിധിയെഴുതിയത്. ന്യൂസ് 18, ടൈംസ് നൗ, ഇന്ത്യാ ടുഡേ, റിപ്പബ്ലിക്, ജന്‍ കി ബാത്ത്, എന്‍ഡിടിവി തുടങ്ങിയ ചാനലുകള്‍ മുന്നൂറിന് മുകളില്‍ സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും പ്രവചിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ 2004ല്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിച്ചപ്പോള്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുകയായിരുന്നു. 2009ല്‍ എന്‍ഡിഎ സര്‍ക്കാരിനേക്കാള്‍ നേരിയ മുന്‍തൂക്കം മാത്രം യുപിഎയ്ക്ക് പ്രവചിക്കപ്പെട്ടപ്പോള്‍ 100ലേറെ സീറ്റുകള്‍ക്കായിരുന്നു കോണ്‍ഗ്രസ് മുന്നണി അധികാരത്തിലെത്തിയത്. 2014ല്‍ എന്‍ഡിഎ അധികാരത്തിലെത്തും എന്ന് പ്രവചിക്കപ്പെട്ടിരുന്നുവെന്നെങ്കിലും ബിജെപി കേവല ഭൂരിപക്ഷം നേടി വലിയ വിജയം നേടുമെന്ന് ആരും കരുതിയിരുന്നില്ല.

എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച പോലെ വിജയം ബിജെപിക്കും എന്‍ഡിഎയ്ക്കും തന്നെയാണെങ്കിലും അതിന്റെ സീറ്റുകളുടെ എണ്ണം പ്രവചിച്ചതിനേക്കാള്‍ കൂടുതലാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ലഭിച്ചിരിക്കുന്നത് 351 സീറ്റാണ്. യുപിഎ സഖ്യം 92 സീറ്റ് നേടിയപ്പോള്‍ മറ്റു കക്ഷികള്‍ 99 സീറ്റ് നേടി.

എക്‌സിറ്റ് പോളുകള്‍ ശരിയായോ ?  കണക്കുകള്‍ ഇങ്ങനെ
എക്‌സിറ്റ് പോളുകളെ പൊളിച്ച തെരഞ്ഞെടുപ്പ് ഫലങ്ങള്‍; പ്രവചന ചരിത്രം ഇങ്ങനെ  

2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ നേടിയ 336 സീറ്റില്‍ കുറവുണ്ടാകുമെന്നാിയിരുന്നു പ്രവചനങ്ങള്‍. ഇന്ത്യ ടുഡേ-ആക്‌സിസ് സര്‍വേയും ന്യൂസ് 24-ചാണക്യ സര്‍വേയും മാത്രമാണ് 350 സീറ്റുകളില്‍ കൂടുതല്‍ എന്‍ഡിഎ നേടുമെന്ന് പ്രവചിച്ചിരുന്നത്. മറ്റെല്ലാ സര്‍വേകളുടെയും കണക്കുകളില്‍ 300ല്‍ താഴെയായിരുന്നു ബിജെപിയുടെ വിജയം.

എക്‌സിറ്റ് പോളുകള്‍ ശരിയായോ ?  കണക്കുകള്‍ ഇങ്ങനെ
എക്‌സിറ്റ് പോളുകള്‍ ഇങ്ങനെ: കേവലഭൂരിപക്ഷം കടന്ന് നരേന്ദ്രമോദി തുടരുമെന്ന് പ്രവചനം 

യുപിഎ സഖ്യവും മറ്റ് കക്ഷികളും 100ന് മുകളില്‍ സീറ്റുകള്‍ നേടുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. ന്യൂസ് 24-ചാണക്യ, ഇന്ത്യ ടുഡേ-ആക്‌സിസ്, സിഎന്‍എന്‍ ന്യൂസ്18-ഐപിഎസ്ഒഎസ് സര്‍വേയിലും മാത്രമായിരുന്നു 100 താഴെ സീറ്റുകളേ ഇരുവരും നേടുമെന്ന് കണക്കാക്കിയിരുന്നുള്ളു. ഈ കണക്കുകളാണ് ഏകദേശം ശരിയായി വന്നതും.

 വിവിധ എക്‌സിറ്റ് പോളുകള്‍ 
വിവിധ എക്‌സിറ്റ് പോളുകള്‍ 

എക്‌സിറ്റ് പോളുകള്‍ ശരിയായി വരില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം നേടാനായില്ലെങ്കില്‍ പുതിയ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ വരെ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരുന്നു. പക്ഷേ ആ പ്രതീക്ഷകളെല്ലാം തകര്‍ത്താണ് മോഡി രണ്ടാം തവണയും അധികാരം പിടിച്ചെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in