പാര്‍ട്ടിയാണ് ക്യാപ്റ്റന്‍, മറ്റെല്ലാവരും സഖാക്കള്‍; ചിലര്‍ പാട്ടെഴുതിയും ടാറ്റൂ ചെയ്തും ഇഷ്ടം പ്രകടിപ്പിക്കും: പി.ജയരാജന്‍

Captain Pinarayi Vijayan
Captain Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനെ 'ക്യാപ്റ്റന്‍' എന്ന് വിശേഷിപ്പിക്കുന്നത് സിപിഐഎം ഔദ്യോഗിക നിലപാടിന്റെ ഭാഗമായല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. താല്‍പ്പര്യം തോന്നുന്നവര്‍ അങ്ങനെ പലതും വിളിക്കുമെന്നും അതില്‍ വിവാദമാക്കാനില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ,അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കുമെന്ന് ക്യാപ്റ്റന്‍ വിവാദത്തില്‍ പി.ജയരാജന്‍. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കുമെന്നും പി.ജയരാജന്‍.

സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ 'എല്ലാവരും സഖാക്ക'ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും പി.ജയരാജന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നും ജയരാജന്‍.

പി.ജയരാജന്‍ ഫേസ്ബുക്കില്‍ എഴുതിയത്

കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്.

ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ,അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ 'എല്ലാവരും സഖാക്ക'ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.

പി.ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ അണികള്‍ പാട്ടെഴുതിയും വ്യക്തികേന്ദ്രീകൃത പ്രതിഛായ സൃഷ്ടിച്ചും പാര്‍ട്ടി തത്വത്തില്‍ നിന്ന് വ്യതിചലിക്കുന്നതായി സംസ്ഥാന നേതൃത്വം വിമര്‍ശനമുയര്‍ത്തിയിരുന്നു.

വ്യക്തിപൂജ നടത്തുന്നതിന് പി.ജയരാജന്‍ മൗനാനുവാദം നല്‍കുന്നുവെന്നായിരുന്നു സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം.

'ചെഞ്ചോരപ്പൊന്‍ കതിരല്ലേ, ചെമ്മണ്ണിന്‍ മാനം കാക്കും നന്‍മതന്‍ പൂമരമല്ലോ, കണ്ണൂരിന്റെ താരകമല്ലേ ജയജയരാജന്‍, ധീരസഖാവ്' -എന്ന് തുടങ്ങുന്ന ഗാനമാണ് പി.ജയരാജനെതിരെ എതിര്‍പക്ഷം ആയുധമാക്കിയത്. ജീവിതരേഖയും നൃത്തശില്‍പ്പവും ഗാനവും പുറത്തിറക്കി പി.ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കുന്നുവെന്നും ഇത് പാര്‍ട്ടി തത്വങ്ങളുടെ ലംഘനമാണെന്നുമായിരുന്നു വിമര്‍ശനം.

Related Stories

No stories found.
logo
The Cue
www.thecue.in