രാമക്ഷേത്ര ഫണ്ട് കാമ്പയിനില്‍ എല്‍ദോസ് കുന്നപ്പിള്ളി; വിവാദം; തെറ്റിദ്ധരിപ്പിച്ച് ഫോട്ടോയെടുത്തെന്ന് വിശദീകരണം

രാമക്ഷേത്ര ഫണ്ട് കാമ്പയിനില്‍ എല്‍ദോസ് കുന്നപ്പിള്ളി; വിവാദം; തെറ്റിദ്ധരിപ്പിച്ച് ഫോട്ടോയെടുത്തെന്ന് വിശദീകരണം

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആര്‍.എസ്.എസ് കാമ്പയിനില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ആര്‍.എസ്.എസ് നേതാക്കള്‍ക്ക് സംഭാവന നല്‍കുന്നതും രാമക്ഷേത്രത്തിന്റെ മാതൃക സ്വീകരിക്കുന്നതുമായ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതോടെയാണ് വിശദീകരണവുമായി എല്‍ദോസ് കുന്നപ്പിള്ളി രംഗത്തെത്തിയത്.

രാമക്ഷേത്ര നിര്‍മ്മാണത്തിനാണ് ഫണ്ട് ശേഖരിക്കുന്നതെന്ന് തന്നോട് പറഞ്ഞിരുന്നില്ല. തെറ്റിദ്ധരിപ്പിച്ചാണ് ഫോട്ടോ എടുത്തത്. ഇരിങ്ങോള്‍ കാവിന്റെ ഭാരവാഹികളാണെന്നാണ് പറഞ്ഞത്. 1000 രൂപ സംഭാവന വാങ്ങി ഫോട്ടോ എടുക്കുകയായിരുന്നുവെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ വിശദീകരണം.

എല്‍ദോസ് കുന്നപ്പിള്ളിയില്‍ നിന്നും സംഭാവന സ്വീകരിക്കുന്ന ഫോട്ടോ ആര്‍.എസ്.എസ് നേതാക്കളാണ് ഫേസ്ബുക്കിലിട്ടത്. എം.എല്‍.എ ഓഫീസിലെത്തിയാണ് സംഭാവന വാങ്ങിയത്. ജില്ലാ പ്രചാരക് അജേഷ് കുമാര്‍, വിദ്യാര്‍ത്ഥി പ്രമുഖ് അനിലന്‍ ശങ്കര്‍, കെ.ആര്‍ സുഭാഷ്, പി.എസ് ശരത്, അരവിന്ദ് എന്നിവരാണ് എല്‍ദോസ് കുന്നപ്പിള്ളിയെ കാണാനായി എത്തിയിരുന്നത്. ഇവരോടൊപ്പമുള്ള ചിത്രമാണ് പ്രചരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in